അമേഠി: രാഹുലിന്റെ സ്വന്തം മണ്ഡലമായ അമേഠിയില്‍ രാഹുലിന് തിരിച്ചടി. രാഹുല്‍ എപ്പോഴും പ്രസംഗങ്ങളില്‍ പറയുന്ന കര്‍ഷകര്‍ തന്നെയാണ് ഇത്തവണ പണി കൊടുത്തത്.
രാഹുല്‍ ഗാന്ധിയെ സമ്മര്‍ദ്ദത്തിലാക്കി കര്‍ഷക പ്രക്ഷോഭം ശക്തമാകുന്നു. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇറ്റലിയിലേക്കു മടങ്ങണമെന്നും അമേതിയില്‍ തുടരാന്‍ അര്‍ഹതയില്ലെന്നും കര്‍ഷകര്‍ ആരോപിക്കുന്നു.
രാജീവ് ഗാന്ധി ഫൗണ്ടേഷനു വേണ്ടി നല്‍കിയ ഭൂമി തിരിച്ചു നല്‍കണമെന്നും ഇല്ലെങ്കില്‍ തങ്ങള്‍ക്ക് ജോലി ഉറപ്പാക്കണമെന്നും അമേതിയിലെ ഗൗരീഗഞ്ജില്‍ പ്രക്ഷോഭം നടത്തിയ കര്‍ഷകര്‍ ആവശ്യപ്പെട്ടു. രാഹുല്‍ തങ്ങളുടെ ഭൂമി തട്ടിയെടുത്തെന്നും ഇവര്‍ ആരോപിച്ചു. 1980ലാണ് ജയിന്‍ സഹോദരര്‍ കസൂറിലെ വ്യാവസായിക മേഖലയില്‍ 65.57 ഏക്കര്‍ സ്ഥലം കര്‍ഷകരില്‍ നിന്ന് ഏറ്റെടുത്തത്. അമേതി എം.പിയായിരിക്കെ രാജീവ് ഗാന്ധി ഉദ്ഘാടനം ചെയ്ത സമ്രാട്ട് സൈക്കിള്‍ ഫാക്ടറിക്കു മുന്നിലാണ് കര്‍ഷകര്‍ പ്രതിഷേധിച്ചത്. സൈക്കിള്‍ കമ്പനി നഷ്ടത്തിലായതോടെ വായ്പ തിരിച്ചുപിടിക്കാന്‍ ഭൂമി ലേലം ചെയ്തു. രാജീവ് ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റ് ഒന്നരലക്ഷം രൂപയ്ക്ക് ലേലം പിടിച്ചെങ്കിലും ലേലം റദ്ദാക്കിയ കോടതി ഭൂമി യു.പി വ്യവസായ വികസന കോര്‍പറേഷനു തിരികെ നല്‍കാനും ഉത്തരവിട്ടു.
രേഖകളില്‍ ഉടമസ്ഥാവകാശം കോര്‍പ്പറേഷനാണെങ്കിലും ഭൂമി കൈയ്യാളുന്നത് രാജീവ് ഗാന്ധി ട്രസ്റ്റാണ്. ഇതിനെ തുടര്‍ന്നാണ് കര്‍ഷകര്‍ പ്രക്ഷോഭവുമായി രംഗത്തെത്തിയത്.