നിങ്ങള്‍ ഇന്ത്യാക്കാരനാണോ? എന്ന ചോദ്യത്തിന് ഫറൂക്ക് അബ്ദുള്ള നല്‍കിയ മറുപടി വൈറലാകുന്നു

ന്യൂഡല്‍ഹി: നിരന്തരം രാജ്യസ്‌നേഹം തെളിയിക്കേണ്ട അവസ്ഥയിലേയ്ക്ക് ഈ രാജ്യത്തെ മുസ്ലിങ്ങള്‍ നീങ്ങുന്ന സ്ഥിതി വിശേഷമാണ് ഇപ്പോഴുള്ളത്. ഓരോ മുസ്ലിമിനേയും എല്ലാ ദിവസവും പിന്‍തുടരുന്ന വര്‍ഗ്ഗീയ ചോദ്യം. എന്നാല്‍ തനിക്ക് നേരെ വന്ന ആ ചോദ്യത്തിനെ ജമ്മു-കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള നേരിടുന്നത് വൈറലായിരിക്കുകയാണ്.

ഹിന്ദി ടിവി ചാനലായ ആജ് തക്കിന്റെ ഷോയിലാണ് ഫറൂക്ക് അബ്ദുള്ള കഴിഞ്ഞ ദിവസം തന്റെ നിലപാട് വ്യക്തമാക്കിയത്. തന്റെ ഇന്ത്യന്‍ പൗരത്വത്തെ അവതാരകനായ പുണ്യ പ്രസൂണ്‍ ബാജ്പേയ് ചോദ്യം ചെയ്തതാണ് അദ്ദേഹം ശരിക്കും മറുപടി നല്‍കിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

താങ്കല്‍ സ്വയം ഒരു ഇന്ത്യാക്കാരനായി കരുതുന്നുണ്ടോയെന്നായിരുന്നു അവതാകരന്റെ ചോദ്യം.ഏതാനും നിമിഷം ഫറൂഖ് അബ്ദുള്ള അവതാരകന്റെ മുഖത്തേക്ക് നോക്കി നിശ്ശബ്ദനായി ഇരുന്നു. നേതാവ് ഉത്തരത്തിനായി പരതുകയാണെന്ന് തെറ്റിദ്ധരിച്ച സ്റ്റുഡിയോ പ്രേക്ഷകര്‍ അവതാരകന്റെ ചോദ്യത്തെ പ്രശംസിച്ച് കൈയടിച്ചു. എന്നാല്‍ ,തൊട്ടുപിന്നാലെ നേതാവ് അലറുന്ന ശബ്ദമാണ് കേട്ടത്. ഹാളില്‍ അപ്പോള്‍ പൂര്‍ണ നിശ്ശബ്ദതയായിരുന്നു.

ഞാന്‍ ഒരു ഇന്ത്യാക്കാരനാണെന്ന കാര്യത്തില്‍ താങ്കള്‍ക്ക് എന്തെങ്കിലും സംശയമുണ്ടോ? അക്കാര്യത്തില്‍ താങ്കള്‍ക്ക് സംശയമുണ്ടെന്ന് പറയുന്നത് കഷ്ടം തന്നെ! എനിക്കൊരു സംശയവുമില്ല. താങ്കള്‍ക്കാണ് സംശയമുള്ളത്.

farooq1

അവതാരകന്‍ ഫറൂക്കിനെ തണുപ്പിക്കാന്‍ നോക്കി: ‘ അത് സംശയത്തിന്റെ പ്രശ്നമല്ല. അക്കാര്യം ഇവിടെ പരാമര്‍ശിച്ചിട്ടില്ല. ഫറൂഖുണ്ടോ വിടുന്നു.’ തീര്‍ച്ചയായും താങ്കള്‍ക്ക് സംശയമുണ്ട്. അല്ലെങ്കില്‍ താങ്കള്‍ ഈ ചോദ്യം ചോദിക്കില്ലായിരുന്നു.താങ്കള്‍ ഈ പ്രക്ഷകരോട് ചോദിക്കുമോ അവര്‍ ഇന്ത്യാക്കാരാണോ എന്ന്?’

‘ഞാന്‍ ഇന്ത്യാക്കാരനാണോ എന്ന് ചോദിക്കാന്‍ താങ്കള്‍ക്ക് എന്താണ് അവകാശം? ഇതെന്നോട് പറയരുത്. താങ്കള്‍ ഉത്തരം പറയൂ. ഞാന്‍ ഇന്ത്യാക്കാരനാണോ അല്ലയോ എന്ന് ചോദിക്കാന്‍ താങ്കള്‍ എങ്ങനെ ധൈര്യപ്പെട്ടു?

‘താങ്കള്‍ ഇന്ത്യാക്കാരനാണ് പക്ഷേ..’

‘ അങ്ങനെയെങ്കില്‍ എന്നെ എന്തിനാണ് ചോദ്യം ചെയ്തത്? താങ്കള്‍ക്ക് എന്തോ മാനസിക രോഗമുണ്ട്. സൈക്യാട്രിസ്റ്റിനെ കാണണം.നോക്കൂ.. മേലാല്‍ എന്നെ വെല്ലുവിളിക്കരുത്’.

അവതാരകനായ പുണ്യ പ്രസൂണ്‍ ബാജ്പേയുടെ ചോദ്യത്തിന് കൈടിച്ച പ്രക്ഷകര്‍ അപ്പോള്‍ അവിടെയുണ്ടോ എന്നുപോലും അറിയാന്‍ കഴിയാത്ത മരണനിശ്ശബ്ദതയായിരുന്നു അപ്പോള്‍.

ഇനിയൊരിക്കലും ഒരാള്‍ക്ക് നേരെയും അവതാരകന്‍ ആ ചോദ്യം ചോദിക്കില്ല

Top