ഭാര്യ പിണങ്ങിപ്പോയതിന്റെ ദേഷ്യം മൂന്ന് വയസുള്ള മകളില്‍; ക്രൂരമായി പീഡിപ്പിച്ച് അച്ഛന്റെ പ്രതികാരം

ഗുര്‍ഗൗണ്‍: ഭാര്യ വഴക്കിട്ട് പോയതിന്റെ ദേഷ്യം അച്ഛന്‍ തീര്‍ത്തത് മകളില്‍. മൂന്ന് വയസുള്ള മകളെ ക്രൂരമായി ബലാത്സംഗം ചെയ്താണ് അച്ഛന്‍ ദേഷ്യം തീര്‍ത്തത്. സംഭവത്തില്‍ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാസം 28നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭാര്യയുമായി പ്രതി വഴക്കിടുകയും ഭാര്യ വീട് വിട്ട് പോവുകയും ചെയ്തതോടെയാണ് യുവാവ് മകളെ ബലാത്സംഗം ചെയ്തത്.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: ഒക്ടോബര്‍ 28ന് ഭാര്യ പ്രതിയുമായി വഴക്കിട്ട് ഇറങ്ങിപ്പോയി. മകളെ വീട്ടില്‍ നിര്‍ത്തിപ്പോയ ഭാര്യ പിറ്റേന്ന് പത്ത് മണിയോടെ വീട്ടില്‍ തിരികെ എത്തിയപ്പോള്‍ കാണുന്നത് അബോധാവസ്ഥയിലുള്ള മകളെയാണ്. മാത്രമല്ല കുട്ടി കിടന്ന ബെഡ്ഷീറ്റില്‍ നിറയെ രക്തവും യുവതി കണ്ടു. സംഭവത്തിന് ശേഷം പ്രതി നാടുവിട്ടു. യുവതി പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. മകള്‍ മാത്രമേ വീട്ടില്‍ ഉള്ളുവെന്ന് മനസിലാക്കിയ പ്രതി കുഞ്ഞിനെ ബലാത്സംഗം ചെയ്യുകയായിരുന്നു.
പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മെഡിക്കല്‍ ചെക്കപ്പിന് ശേഷം ലൈംഗിക അതിക്രമം നടന്നതായി ഡോക്ടര്‍ വ്യക്തമാക്കി. പെണ്‍കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. തുടര്‍ന്ന് കുട്ടിയെ ഡല്‍ഹിയിലെ സഫ്ദര്‍ജുംഗ് ആശുപത്രിയിലേക്ക് മാറ്റി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top