കൗമാരപ്രായക്കാരിയായ മകളെ പല തവണ ബലാല്‍സംഗം ചെയ്ത അച്ഛന്‍ ജയിലിലായി. 22 വര്‍ഷത്തെ ശിക്ഷയാണ് ഇയാള്‍ക്ക് ലഭിക്കാന്‍ പോകുന്നത്.പട്ടിയെ പൂട്ടുന്ന ബെല്‍റ്റ് കഴുത്തില്‍ ധരിപ്പിച്ച് മകള്‍ക്കു മേല്‍ വേശ്യ എന്ന ലേബല്‍ പതിപ്പിച്ച് അവളെ ബലാല്‍സംഗം ചെയ്തതും അപരിചിതര്‍ക്ക് അവളെ കാഴ്ചവെച്ചതുമെല്ലാം സ്വന്തം അച്ഛന് വെറുമൊരുരസം മാത്രമായിരുന്നു.
2013– മുതല്‍ 2015 വരെയുള്ള കാലയളവില്‍ കൗമാരക്കാരിയായ മകളോട് ചെയ്ത ക്രൂരപീഡനങ്ങളുടെ പേരില്‍ 61 കേസുകളാണ് ഇയാള്‍ക്കെതിരെയെടുത്തിട്ടുള്ളത്. 42 വയസുള്ള ആസ്ട്രേലിയന്‍ പുരുഷന്‍ എന്നുമാത്രമാണ് ഇയാളെക്കുറിച്ച് പുറത്തുവിട്ട ഏക വിവരം. ഇയാളുടെ പേര് പുറത്തുവിട്ടാല്‍ ഇയാളുടെ മകളുടെ ഐഡന്‍റിറ്റിയും പുറത്തറിയും എന്നകാരണത്താലാണ് പൊലീസ് ഇതിനു മുതിരാത്തത്.ഡിറ്റക്ടീവുകളുടെ ഇടപെടലിലൂടെയാണ് ഈ ക്രൂരകൃത്യം പുറത്തറിഞ്ഞത്.
കോടതിവിധികേട്ടശേഷമായിരുന്നു ഇയാളുടെ ക്രൂരമായ പ്രതികരണമെത്തിയത്. – ചെയ്ത തെറ്റില്‍ എനിക്ക് കുറ്റബോധമുണ്ട് ഇനി മുന്നോട്ട് ഞാന്‍ നല്ലവനായി ജീവിച്ചുകൊള്ളാം. കഴിഞ്ഞുപോയ കാര്യങ്ങളൊക്കെ ഒരു രസത്തിനുവേണ്ടി ചെയ്തതാണ്. പൊലീസ് പിടിയിലായതോടെ ആ രസം അവിടെ അവസാനിച്ചു എന്നാണ് ഇയാള്‍ പ്രതികരിച്ചത്.
ചെയ്ത തെറ്റില്‍ അല്‍പം പോലും പശ്ചാത്താപമില്ലാത്ത ഈ മനുഷ്യനെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ. വിവാഹമോചനം നേടിയ ഇയാള്‍ മകളെ ഭാര്യയ്ക്കൊപ്പം വിടാതെ തനിയ്ക്കൊപ്പം താമസിപ്പിച്ചു. ശേഷമായിരുന്നു ക്രൂരമായ ലൈംഗിക പീഡനം. സ്വന്തം കുഞ്ഞിനെ ബലാല്‍സംഗം ചെയ്യുകയും അയാള്‍ ഓണ്‍ലൈനിലൂടെ പരിചയപ്പെട്ട അപരിചിതരായ മനുഷ്യര്‍ക്കൊപ്പം അവളെ കൂട്ടബലാല്‍സംഗം ചെയ്യുകയും അതിന്‍െറ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തതായി ഡിറ്റക്റ്റീവുകള്‍ തെളിവ് നല്‍കിയിട്ടുണ്ട്.അതിലൊരു ഫൂട്ടേജില്‍ വേദനകൊണ്ടും അപമാനഭാരംകൊണ്ടും അവള്‍ കൈകൂപ്പി ചോദിക്കുന്നുണ്ട് ഡാഡി, ദയവുചെയ്ത് ഈ ക്രൂരതയൊന്ന് അവസാനിപ്പിക്കാമോ എന്ന്.


