ചൈത്രാ തെരേസ ജോണിന് പിന്തുണയുമായി വി.ടി.ബല്‍റാം..സാംസ്‌ക്കാരിക നായകരെ പരിഹസിച്ച് വി.ടി.ബല്‍റാം

കൊച്ചി:സിപിഐഎം ഓഫിസില്‍ റെയ്ഡിനു കയറിയ ഐപിഎസ് ഉദ്യോഗസ്ഥ ചൈത്ര തെരേസ ജോണിന് പിന്തുണ കൂടുന്നു .നിയമപരമായി തന്റെ ജോലി നിർവഹിച്ചു ഉദ്യോഗസ്ഥ ക്ക് എതിരെയുള്ള നടപടിക്ക് കടുത്ത വിമർശനമാണ് സർക്കാരിനെതിരെ ഉയരുന്നത് .പൊലീസ് സ്‌റ്റേഷന് നേരെ കല്ലെറിഞ്ഞ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ പിടികൂടാനാണ്  സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡ് ചെയ്തത്  അതിന് പിന്നാലെ സ്ഥലം മാറ്റപ്പെടുകയായിരുന്നു  ഡി.സി.പി.അതേ സമയം  ചൈത്രാ തെരേസ ജോണിന്  പിന്തുണയുമായി വി.ടി.ബല്‍റാം രംഗത്ത് വന്നു . സ്വന്തം ജോലിയുടെ ഭാഗമായി സി.പി.എമ്മിന്റെ ഓഫീസ് പരിശോധിച്ച ഉദ്യോഗസ്ഥയെ സ്ഥാനത്ത് നിന്നും മാറ്റിയിരിക്കുന്നു. ഇതെന്തു തരം നിയമവാഴ്ചയാണ്! പിണറായി വിജയന്‍ ലോകനാഥ് ബഹ്‌റ ടീമിന്റെ പൊലീസ് ഭരണത്തില്‍ കേരളം ശരിക്കും ഒരു വെള്ളരിക്കാപ്പട്ടണമാവുകയാണ്. എവിടെയാണ് ഇന്നാട്ടിലെ സാംസ്‌ക്കാരിക നായകരൊക്കെയെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു.

പോസ്റ്റിന്റെ പൂര്‍ണരൂപം:

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബാലികയെ പീഡിപ്പിച്ചതിന് പോക്‌സോ നിയമപ്രകാരം അറസ്റ്റിലായ സിപിഎമ്മുകാരെ പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ച് മോചിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികളെത്തേടിയാണ് ആ ഐപിഎസ് ഉദ്യോഗസ്ഥക്ക് സംസ്ഥാന ഭരണകക്ഷിയുടെ പ്രാദേശിക ഓഫീസിലേക്ക് സെര്‍ച്ച് വാറണ്ടുമായി ചെല്ലേണ്ടി വന്നത്. കര്‍ത്തവ്യ നിര്‍വ്വഹണത്തോടുള്ള പ്രതിബദ്ധത ഒന്നുകൊണ്ടു മാത്രമേ സാധാരണ ഗതിയില്‍ ഒരു പോലീസ് ഉദ്യോഗസ്ഥ ഇങ്ങനെയൊരു നടപടിക്ക് മുതിരുകയുള്ളൂ. പ്രതികളെ അവിടെ ഒളിപ്പിച്ചിട്ടുണ്ടാവുമെന്ന് അവര്‍ക്ക് വിശ്വസനീയമായ വിവരം ലഭിച്ചിരിക്കണം.

പോലീസിലെ ഒറ്റുകാരെ വച്ച് ആ ദൗത്യം പരാജയപ്പെടുത്തിയെന്നത് മാത്രമല്ല, പോലീസ് മേധാവിയും പോലീസ് വകുപ്പ് കൈകാര്യം ചെയ്യുന്ന സാക്ഷാല്‍ മുഖ്യമന്ത്രിയും ചേര്‍ന്ന് നേരിട്ട് ആ ഉദ്യോഗസ്ഥയെ വിളിച്ച് താക്കീത് ചെയ്യുന്നു, ഉടനടി സ്ഥാനത്തു നിന്ന് ഒഴിവാക്കുന്നു എന്നുകൂടിപ്പറഞ്ഞാല്‍ ഇതെന്തു തരം നിയമവാഴ്ചയാണ്! പിണറായി വിജയന്‍ ലോകനാഥ് ബഹ്‌റ ടീമിന്റെ പോലീസ് ഭരണത്തില്‍ കേരളം ശരിക്കും ഒരു വെള്ളരിക്കാപ്പട്ടണമാവുകയാണ്. ഡയറക്റ്റ് ഐപിഎസുകാരെ വേട്ടയാടി മനോവീര്യം തകര്‍ക്കുക എന്നതാണ് സിപിഎം ഭരണം വന്നതുമുതല്‍ ഇവിടത്തെ രീതി.

എവിടെയാണ് ഇന്നാട്ടിലെ സാംസ്‌ക്കാരിക നായകരൊക്കെ? വി ടി ബല്‍റാം ഫേസ്ബുക്കില്‍ മറ്റാരുടേയെങ്കിലും പോസ്റ്റിന് ലൈക്കടിക്കുന്നുണ്ടോ എന്ന് നോക്കി ‘ബാലകറാം’ ആക്കി മാറ്റാന്‍ നടന്നവരൊക്കെ ഇപ്പോള്‍ പു ക സ നല്‍കിയ ഏതോ പൊന്നാടയില്‍ നട്ടെല്ല് മൂടിപ്പുതപ്പിച്ച് വച്ചിരിക്കുകയാണ് എന്ന് തോന്നുന്നു.

Top