അവര്‍ ഞങ്ങളെ ബലാത്സംഗം ചെയ്യുന്നു സഹോദരന്‍ മാരുടെ തലയറുക്കുന്നു; ഐസിസിനെ നേരിടാനുറച്ച് ഇറാഖി ഗായികയുടെ നേതൃത്വത്തില്‍ പെണ്‍പട്ടാളം; സണ്‍ഗേള്‍സ് തീവ്രവാദികളെ വിറപ്പിക്കുമോ?

ബാഗ്ദാദ്: ക്രൂരതയുടെ പര്യായമായിമാറിയ ഐസ് തീവ്രവാദികളെ നേരിടാന്‍ ഇറാഖിന്റെ പെണ്‍പട്ടാളം. ഇറാഖി ഗായിക സേറ്റ് ഷിന്‍ഗാലിയുടെ നേതൃത്വത്തിലാണ് പെണ്‍പട്ടാളം ഇറങ്ങുന്നത്.

കുര്‍ദ് വനിതാ പോരാളികള്‍ കൈവരിച്ച വിജയമാണു സേറ്റിന്റെ നേതൃത്വത്തിലുള്ള വനിതകള്‍ക്ക് ആവേശമാകുന്നത്. ‘സണ്‍ഗേള്‍സ്’ എന്നാണു ബറ്റാലിയന്റെ പേര്. ഇവര്‍ക്കു കുര്‍ദ് പ്രവിശ്യാ ഭരണകൂടത്തിന്റെ പിന്തുണയുമുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

17 മുതല്‍ 30 വയസുവരെയുള്ള 123 പേര്‍ ഇതുവരെ പോരാട്ടത്തില്‍ അണിചേര്‍ന്നുകഴിഞ്ഞു. ഐ.എസ്. ഭീകരര്‍ യാസിദി വനിതകള്‍ക്കു നേരെ നടത്തിയ ആക്രമണങ്ങളാണു സേറ്റിന്റെ രോഷത്തിനു കാരണം.

‘അവര്‍ മനുഷ്യരല്ല, ഞങ്ങളുടെ അഭിമാനം രക്ഷിക്കാനാണു പോരാട്ടം’ ഐ.എസ്. വിരുദ്ധ പോരാട്ടത്തെക്കുറിച്ച് സേറ്റ് പറഞ്ഞു. ജീവന്‍ പണയംവച്ചും പോരാടാനാണു വനിതകളുടെ തീരുമാനം.യാസിദി നാടോടി ഗാനങ്ങളിലൂടെയാണു സേറ്റ് പ്രശസ്തി നേടിയത്. എ.കെ.47 അടക്കമുള്ള തോക്കുകള്‍ സേറ്റിന്റെ ബറ്റാലിയനു ലഭ്യമായിട്ടുണ്ട്.

SUN 2

Top