മെസിയുടെ ഇരട്ടപ്രഹരം: ഓസ്ട്രിയന്‍ പ്രതിരോധം തകര്‍ത്ത് അര്‍ജന്റീന, രണ്ടാം ജയം

ഫിഫ ലോകകപ്പില്‍ രണ്ടാം ജയം സ്വന്തമാക്കി അര്‍ജന്റീന. എതിരില്ലാത്ത രണ്ട് ഗോളിനാണ് അര്‍ജന്റീനയുടെ ജയം. ലയണല്‍ മെസിയാണ് ടീമിനായി രണ്ട് ഗോളും നേടിയത്. 38-ാം മിനിറ്റിലാണ് ആദ്യ ഗോള്‍ പിറന്നത്. ഗോള്‍ രഹിതമായി തുടര്‍ന്ന രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിലാണ് മെസിയുടെ രണ്ടാം ഗോള്‍ എത്തിയത്. പ്രസ്സ് ഗെയിമിങ്ങിലൂടെ അര്‍ജന്റീനയ്ക്ക് മത്സരം കഠിനമാക്കിയായിരുന്നു ഓസ്ട്രിയയുടെ കളി. മത്സരത്തിന്റെ തുടക്കത്തില്‍ ലഭിച്ച പെനാല്‍റ്റി മെസി പാഴാക്കിയിരുന്നു.

നിരവധി അവസരങ്ങള്‍ അര്‍ജന്റീനയ്ക്ക് ലഭിച്ചെങ്കിലും
ഗോള്‍ നേടാന്‍ കഴിഞ്ഞില്ല. ലൗട്ടെറോ മാര്‍ട്ടിനെസിനെ ഡിഫന്‍ഡര്‍മാര്‍ വീഴ്ത്തിയതിന് കിട്ടിയ പെനാല്‍റ്റി മെസി നേരത്തെ പുറത്തേയ്ക്ക് അടിച്ച് പാഴാക്കിയിരുന്നു. മത്സരത്തില്‍ ആദ്യ ഗോള്‍ നേടിയതോടെ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമായി മെസി മാറിയിരുന്നു. ജര്‍മനിയുടെ മിരോസ്ലാവ് ക്ലോസെയുടെ റെക്കോര്‍ഡാണ് മെസി മറികടന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

28 മത്സരങ്ങളില്‍നിന്നാണ് മെസ്സിയുടെ നേട്ടം. 24 മത്സരങ്ങളില്‍നിന്നാണ് മിറോസ്ലാവ് ക്ലോസെ 16 ഗോളുകള്‍ നേടിയത്. 2014ലെ ഫൈനലില്‍ അര്‍ജന്റീനയെ അധികസമയത്ത് 1-0 ന് തോല്‍പ്പിച്ച് കിരീടം നേടിക്കൊണ്ടാണ് ക്ലോസെ തന്റെ ലോകകപ്പ് യാത്ര അവസാനിപ്പിച്ചത്. ഖത്തറില്‍ സ്വപ്ന സാക്ഷാത്കരമാണ് പൂര്‍ത്തിയാക്കിയതെങ്കില്‍ 2026ലെ ലോകകപ്പില്‍ അതിന്റെ തുടര്‍ച്ചയ്ക്ക് തന്നെയാണ് എത്തിയിരിക്കുന്നതെന്ന് ഊട്ടി ഉറപ്പിക്കുന്നതാണ് നിലവിലെ മെസിപ്പടയുടെ പ്രകടനം.

 

Top