ഡല്‍ഹിയില്‍ ഫാക്ടറിയിൽ തീപിടുത്തം. 43 മരണം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഫാക്ടറിയിലുണ്ടായ തീപിടുത്തത്തില്‍ മരണം 43 ആയി. ഞായറാഴ്ച്ച പുലര്‍ച്ചെ 5:22 നാണ് സംഭവം.തീയണക്കുന്നതിനുള്ള ശ്രമം തുടരുകയാണ്. തീപിടിത്തമുണ്ടായപ്പോള്‍ ഇരുപതോളം ഓളം പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയിരുന്നു.600 ചതുരശ്രഅടി വിസ്തീര്‍ണ്ണത്തില്‍ തീപടര്‍ന്നിട്ടുണ്ട്. സ്‌ക്കൂള്‍ ബാഗുകളും, ബോട്ടിലുകളും മറ്റ് വസ്തുക്കളും സൂക്ഷിക്കുന്ന ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായതെന്ന് ഡെപ്യൂട്ടി ഫയര്‍ ചീഫ് ഓഫീസര്‍ സുനില്‍ ചൗധരി മാധ്യമങ്ങളോട് പറഞ്ഞു.

ഇന്നു പുലര്‍ച്ചെ വടക്കന്‍ ഡല്‍ഹിയിലെ തിരക്കേറിയ റാണി ജാന്‍സി റോഡില്‍ അനജ് മന്ദിയിലെ ആറു നില കെട്ടിടത്തിലെ ഫാക്ടറിയില്‍ ഞായറാഴ്ച അഞ്ചു മണിയോടെയാണ് തീപിടിച്ചത്. ഈ സമയം തൊഴിലാളികള്‍ ഫാക്ടറിക്കുള്ളില്‍ ഉറങ്ങിക്കിടക്കുകയായിരുന്നു. ഉറങ്ങിക്കിടന്ന തൊഴിലാളികളാണ് വെന്തുമരിച്ചത്. 30 ഓളം ഫയര്‍ എഞ്ചിനുകളാണ് തീ അണച്ചത്.ഫാക്ടറിക്കുള്ളില്‍ കുടുങ്ങിയ 20 ഓളം പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. പൊള്ളലേറ്റവരെ റാം മനോഹര്‍ ലോഹിയ ആന്‍ഡ് ഹിന്ദു റാവോ ആശുപത്രിയിലാണ് പ്രവേശപ്പിച്ചിരിക്കുന്നത്.

പുക ശ്വസിച്ചാണ് കൂടുതല്‍ പേരും മരിച്ചത്. ബാഗ് നിര്‍മ്മാണ ഫാക്ടറിയുടെ വര്‍ക്ക്‌ഷോപ്പില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് റിപ്പോര്‍ട്ട്. കെട്ടിടത്തില്‍ നിരവധി ചെറിയ നിര്‍മ്മാണ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയും രക്ഷാപ്രവര്‍ത്തനത്തിനെത്തി. ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി അതീവ ദു:ഖം രേഖപ്പെടുത്തി ട്വീറ്റ് ചെയ്തു

Top