ദില്ലി: കാസര്‍ഗോഡില്‍ നിന്നും കാണാതായ ഫിറോസ് ഖാനെ പിടികൂടിയെന്ന വാര്‍ത്ത തെറ്റാണെന്ന് ഇന്റലിജന്‍സ് വൃത്തങ്ങള്‍. ഇയാള്‍ വിദേശത്തേക്ക് കടന്നതായാണ് വിവരം. ഫിറോസ് ഖാന്‍ ഈമാസം അഞ്ചിന് വിദേശത്തേക്ക് പോയെന്നും ഇന്റലിജന്‍സ് വൃത്തങ്ങള്‍ അറിയിച്ചു.
ഐഎസ് ബന്ധം സംശയിക്കുന്ന ഫിറോസ് ഖാന്‍ മുംബെയില്‍ പിടിയിലായെന്നും രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയെന്നും നേരത്ത റിപ്പാര്‍ട്ടുകളുണ്ടായിരുന്നു. അതേസമയം കാണാതായവരുടെ ഐഎസ് ബന്ധം സ്ഥിരീകരിക്കാനായിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു വ്യക്തമാക്കി.
കാസര്‍ഗോഡ് ഇളമ്പച്ചി സ്വദേശി ഫിറോസ് ഖാനെ മുംബൈയിലെ ഹോട്ടലില്‍ നിന്നും കേന്ദ്ര ഇന്റലിജന്‍സ് സംഘം പിടികൂടി എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത് സത്യമല്ലെന്നും ഫിറോസ് ഖാന്‍ ഈ മാസം അഞ്ചിന് വിദേശത്തേക്ക് കടന്നുവെന്നും ഇന്റലിജന്‍സ് വൃത്തങ്ങള്‍ വ്യക്തമാക്കി. കാസര്‍ഗോഡ് നിന്നും കാണാതായവരില്‍ ഫിറോസ് ഖാനായിരുന്നു അവസാനമായി ബന്ധുക്കളുമായി ബന്ധപ്പെട്ടത്.
മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ മുംബൈയില്‍ നിന്നും പിടിയിലായെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. വിദേശത്തക്കേ് കടന്ന ഫിറോസ് ഖാന്‍ ഇപ്പോള്‍ എവിടെയാണ് എന്നുള്ള കാര്യം അന്വേഷിച്ചു വരികയാണ്. കാണാതായവരില്‍ ചിലര്‍ അഫ്ഗാനിസ്ഥാനിലും സിറിയയിലും എത്തിയതായി കേന്ദ്ര ഇന്റലിജന്‍സിന് വിവരം ലഭിച്ചിട്ടുണ്ട്