ഫസ്റ്റ് എയ്ഡ് ബോക്‌സ് കാലിയായാല്‍ പൊലീസ് പിടി വീഴും

ഫസ്റ്റ് എയ്ഡ് ബോക്‌സ് കാലിയായാല്‍ പൊലീസ് പിടി വീഴും. സ്വകാര്യ ബസുകള്‍ക്കെതിരേ നടപടി ആരംഭിച്ച് പൊലീസ്. കൊച്ചിയിലും പരിസരപ്രദേശത്തും ആദ്യഘട്ടം നടത്തിയ പരിശോധനയില്‍ മൂന്ന് ബസുകള്‍ക്കെതിരേയാണ് ഇതുവരെ നടപടി സ്വീകരിച്ചത്. എറണാകുളം ആര്‍.ടി.ഒ. ജോജി പി. ജോസിന്റെ നിര്‍ദേശപ്രകാരമാണ് പരിശോധന നടക്കുന്നത്. ഫസ്റ്റ് എയ്ഡ് ബോക്‌സ് എപ്പോഴും അവശ്യ സാധനങ്ങളാല്‍ നിറഞ്ഞിരിക്കണം എന്ന് നിയമം ഉള്ളതാണ്. എന്നാല്‍, സ്വകാര്യ ബസുകളില്‍ ബസ് ജീവനക്കാരുടെ ആവശ്യ സാധനങ്ങള്‍ കൊണ്ട് നിറയുകയാണ് പതിവ്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ആര്‍.ടി.ഒ. അറിയിച്ചിട്ടുണ്ട്.

Top