ലോകത്തിലെ ആദ്യത്തെ റോബര്‍ട്ട് വേശ്യാലയം സ്‌പെയിനിലാണ് ആരംഭിച്ചത്. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ സ്‌പെയിനിലെ ബാര്‍സലോണയില്‍ തുടങ്ങിയ സംരഭം വന്‍ വിജയമായിരുന്നു. ഇപ്പോഴിതാ അത്തരത്തിലുള്ള ഒന്ന് ലണ്ടനിലും ആരംഭിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഇത് പ്രവര്‍ത്തനം തുടങ്ങിയാല്‍ തങ്ങളുടെ കാമ പൂരണത്തിന് ഇനി ലണ്ടനില്‍ പോയാല്‍ മതിയാകും. ബാര്‍സലോണയിലെ റോബോട്ട് വേശ്യാലയത്തില്‍ ആനിമേട്രോണിക്ക് മോഡലിലുള്ള സെക്‌സ് റോബോട്ടുകളാണ് കസ്റ്റമര്‍മാരെ തൃപ്തരാക്കാനെത്തുന്നത്.
ബാര്‍സലോണ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ലുമിഡോള്‍സ് എന്ന കമ്പനിയാണീ വേശ്യാലയത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. യൂറോപ്പിലെ തങ്ങളുടെ രണ്ടാമത്തെ കേന്ദ്രം ലണ്ടനില്‍ ആരംഭിക്കുന്ന കാര്യം ആലോചിച്ച് വരുന്നുവെന്നാണ് കമ്പനി പറയുന്നത്. പ്രവര്‍ത്തനം മറ്റ് രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാനും കൂടുതല്‍ ശാഖകള്‍ തുടങ്ങാനും പദ്ധതിയിടുന്നുവെന്നാണ് കമ്പനിയുടെ വക്താവ് പറയുന്നത്. ആര്‍ക്കെങ്കിലും ഇത്തരത്തിലുള്ള വേശ്യാലയം തുടങ്ങാന്‍ താല്‍പര്യമുണ്ടെങ്കില്‍ തങ്ങളുമായി ബന്ധപ്പെടാമെന്നും കമ്പനി അറിയിക്കുന്നു.
ബാര്‍സലോണയില്‍ പ്രശസ്തമായ ലാ റാംബ്ല സ്ട്രിപ്പിലായിരുന്നു ആദ്യം ഈ റോബോട്ട് വേശ്യാലയം ആരംഭിച്ചിരുന്നത്. എന്നാല്‍ പരമ്പരാഗത ലൈംഗിക തൊഴിലാളികളുടെ ശക്തമായ എതിര്‍പ്പ് മൂലം ഇത് അടച്ച് പൂട്ടേണ്ടി വന്നു. തുടര്‍ന്ന് ഇപ്പോള്‍ പ്രശ്‌നങ്ങളൊഴിവാക്കാനായി ഒരു നിഗൂഢമായ സ്ഥലത്താണിത് പ്രവര്‍ത്തിക്കുന്നത്. പണമടക്കുന്ന കസ്റ്റമര്‍മാരോട് മാത്രമേ ഇപ്പോള്‍ ഇതിന്റെ വിലാസം വെളിപ്പെടുത്താറുള്ളൂ. 67 പൗണ്ട് കൊടുത്താല്‍ കസ്റ്റമര്‍മാര്‍ക്ക് ഇവിടെ അര മണിക്കൂര്‍ ചെലവഴിക്കാനാകും. ഒരു മണിക്കൂര്‍ വേണമെങ്കില്‍ 83 പൗണ്ട് കൊടുത്താല്‍ മതി. തെര്‍മോപ്ലാസ്റ്റിക് ഇലാസ്റ്റോമറിലാണീ വേശ്യാ റോബോട്ടുകളെ നിര്‍മ്മിച്ചിരിക്കുന്നത്.
ഇവയെ ഓരോന്നിനെയും യഥാര്‍ത്ഥ വ്യക്തികളെ പോലെ അവരുടേയായ വ്യക്തിത്വം നല്‍കിയാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു. ഇവ നിര്‍മ്മിക്കാന്‍ വന്‍ ചെലവ് വരുന്നുണ്ട്. അതായത് ഇവയ്ക്ക് ഓരോന്നിനും 4373 പൗണ്ടാണ് ചെലവ് വരുന്നത്. വളരെ ശുചിത്വപൂര്‍ണമായിട്ടാണ് ഇവിടെ റോബോട്ടുകളെ കസ്റ്റമര്‍മാര്‍ക്കായി പ്രദാനം ചെയ്യുന്നത്. ഓരോരുത്തരുടെയും ഉപയോഗം കഴിഞ്ഞ ശേഷവും മുന്‍പെയും പ്രത്യേകം ആന്റി ബയോട്ടിക്കല്‍ സോപ്പുകള്‍ ഉപയോഗിച്ച് ഇവടെ കഴുകി വൃത്തിയാക്കും. ഇവിടെയെത്തുന്ന കസ്റ്റമര്‍ക്ക് തങ്ങള്‍ക്കിഷ്ടമുള്ള റോബോട്ടിനെ തെരഞ്ഞെടുത്ത് സെക്‌സ് ചെയ്യാവുന്നതാണ്.
വേണ്ടവര്‍ക്ക് ഇവയെ മുന്‍കൂട്ടി ബുക്ക് ചെയ്യാനും സാധിക്കും. ഇത്തരം ഡോളുകളുടെ ഉപയോഗത്തിലൂടെ ആളുകളുടെ ലൈംഗിക പ്രകടനം മെച്ചപ്പെടുത്താമെന്നാണ് കമ്പനി പറയുന്നത്. യഥാര്‍ത്ഥ സ്ത്രീക്ക് മേല്‍ പ്രയോഗിക്കാന്‍ സാധിക്കാത്ത വന്യമായ ഏത് ലൈംഗിക കൃത്യവും ഇവയ്ക്ക് മേല്‍ പ്രയോഗിച്ച് സംതൃപ്തിയടയാനും സാധിക്കുന്നതാണ്. ഭാവിയില്‍ ലൈംഗികതയുടെ സ്വഭാവം പാടെ മാറി മറിയുമെന്നാണ് പ്രവചനം. അതായത് 2030 ഓടെ പോണ്‍ വീഡിയോ കാണുന്നത് പോലെ മിക്കവരും ഏതെങ്കിലും രൂപത്തിലുള്ള വെര്‍ച്വല്‍ സെക്‌സ് ചെയ്യുമെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പ്രവചിക്കുന്നത്. 2035 ഓടെ മിക്കവര്‍ക്കും സെക്‌സ് ടോയ്‌സ് ഉണ്ടാകുമെന്നും അവയുമായി വെര്‍ച്വല്‍ റിയാലിറ്റി സെക്‌സിലേര്‍പ്പെടുമെന്നുമാണ് പ്രവചനം. സെക്‌സ് റോബോട്ടുകള്‍ 2025 ഓടെ താത്പര്യക്കാരുടെ ഭവനങ്ങളില്‍ വ്യാപകമായി ഉണ്ടാകാനും സാധ്യതയുണ്ട്.