ദില്ലി:യുപിയിൽ ബി ജെ പിയും സമാജ്വാദി പാർട്ടിയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം പ്രവചിക്കുകയാണ് ഏറ്റവും ഒടുവിലായി പുറത്തുവന്ന ഇന്ത്യാ ന്യൂസ് – ജൻ കി ബാത്ത് സർവേ. കോൺഗ്രസ് അധികാരത്തിലിരിക്കുന്ന പഞ്ചാബ് ആം ആദ്മി പിടിക്കുമെന്നും ഉത്തരാഖണ്ഡിൽ കോൺഗ്രസും ബി ജെ പിയും തമ്മിൽ കടുത്ത പോരാട്ടത്തിനാണ് കളമൊരുങ്ങിയിരിക്കുന്നതെന്നും സർവ്വേയിൽ പറയുന്നു.
2017 ൽ സംസ്ഥാനത്ത് ബിജപി തരംഗം ആഞ്ഞടിക്കുന്നതായിരുന്നു കാഴ്ച.403 അംഗ നിയമസഭയിൽ 312 സീറ്റായിരുന്നു അന്ന് ബി ജെ പിക്ക് ലഭിച്ചത്. 2012 ൽ 47 സീറ്റുകളിൽ നിന്നായിരുന്നു ബിജെപിയുടെ വമ്പൻ വിജയം. അതേസമയം 2012 ൽ 227 സീറ്റുമായി അധികരാത്തിലിരുന്നു എസ്പിക്ക് 177 സീറ്റുകളായിരുന്നു നഷ്ടം. ബി എസ് പിയുടെ നഷ്ടം 61 സീറ്റുകളും.
കോൺഗ്രസിന് ലഭിച്ചതാകട്ടെ വെറും 7 സീറ്റുകൾ. കഴിഞ്ഞ തവണ ബിജെപിക്ക് ലഭിച്ചത് 77.4 ശതമാനം വോട്ടുകൾ ആയിരുന്നു. അതായത് സംസ്ഥാനത്തെ ആകെ വോട്ടിന്റെ 39.7 ശതമാനം. 2012 ൽ ഇത് വെറും 11.7 ശതമാനമായിരുന്നു. വോട്ട് വിഹിതം ആവട്ടെ 15 ശതമാനവും. ഇക്കുറി പക്ഷേ ബി ജെ പി ക്യാമ്പിന് കടുത്ത നിരാശ നൽകുന്ന ഫലമായിരിക്കും ഉണ്ടാകുകയെന്നാണ് സർവ്വേ സൂചിപ്പിക്കുന്നത്.
ബി ജെ പിക്ക് 43.5 ശതമാനം വോട്ട് വിഹിതമാണ് പ്രവചിക്കുന്നത്. കുറഞ്ഞത് 228 മുതൽ 254 സീറ്റുകൾ വരേയും. അതേസമയം പ്രതിപക്ഷമായ എസ് പിക്ക് 138 മുതൽ 163 സീറ്റുകൾ വരെ സർവ്വേ പ്രവചിക്കുന്നുണ്ട്.35.5 ശതമാനം മുതൽ 38 ശതമാനം വരെ വോട്ട് വിഹിതം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇക്കുറിയും കാര്യമായ മുന്നേറ്റങ്ങൾ കോൺഗ്രസിന് സംസ്ഥാനത്ത് ഉണ്ടാക്കാൻ സാധിക്കില്ലെന്നാണ് അവസാന ഘട്ട സർവ്വേയും ചൂണ്ടിക്കാട്ടുന്നത്. കുറഞ്ഞത് 2 മുതൽ നാല് വരെ സീറ്റുകളാണ് പ്രവചിക്കുന്നത്.
2017 നെ അപേക്ഷിച്ച് പടിഞ്ഞാറൻ ഉത്തർപ്രദേശിൽ ബി ജെ പിക്ക് സീറ്റുകൾ കുത്തനെ കുറയും. അതേസമയം സമാജ്വാദി പാർട്ടിയേക്കാൾ കൂടുതൽ സീറ്റുകൾ ലഭിക്കുമെന്നും സർവ്വേ പറയുന്നു. സർവ്വേ പ്രകാരം സംസ്ഥാനത്ത് ഏഴ് ഘട്ടങ്ങളിലും ഒരോ പാർട്ടികൾക്കും ലഭിക്കാൻ സാധ്യതയുള്ള സീറ്റ് പ്രവചനം ഇങ്ങനെ- ഘട്ടം 1: ബി ജെ പി-40, എസ് പി-18, ബി എസ് പി-0, കോൺഗ്രസ്-0, മറ്റുള്ളവ-0 ഘട്ടം 2: ബി ജെ പി-23, എസ് പി-32, ബി എസ് പി-0, കോൺഗ്രസ്-0, മറ്റുള്ളവ-0 ഘട്ടം 3: ബി ജെ പി-40, എസ് പി-18, ബി എസ് പി-0, കോൺഗ്രസ് 1, മറ്റുള്ളവ-0 ഘട്ടം 4: ബി ജെ പി-40, എസ് പി-18, ബി എസ് പി-2, കോൺഗ്രസ് 0, മറ്റുള്ളവ-0 ഘട്ടം 5: ബി ജെ പി-35, എസ് പി-21, ബി എസ് പി-2, കോൺഗ്രസ്-1, മറ്റുള്ളവർ-2 ഘട്ടം 6: ബി ജെ പി-32, എസ് പി-22, ബി എസ് പി-2, കോൺഗ്രസ്-0, മറ്റുള്ളവർ-1
പഞ്ചാബിൽ ആം ആദ്മി കോൺഗ്രസ് ഭരിക്കുന്ന പഞ്ചാബിൽ ഇക്കുറി പാർട്ടി പരാജയം രുചിക്കുമെന്നാണ് ജൻ കീ ബാത്ത് സർവ്വേ പ്രവചനം. 117 അംഗ നിയമസഭയിൽ 60-66 സീറ്റുകൾ വരെ നേടി ആം ആദ്മി അധികാരം പിടിക്കുമെന്നാണ് സർവ്വേ പറയുന്നത്. 41-42 ശതമാനം വരെ വോട്ട് വിഹിതമാണ് ആപ്പിന് പ്രവചിക്കുന്നത്. മാൽവയിലും മഹ്ജ മേഖലയിലും ആം ആദ്മി മികച്ച പ്രകടനം കാഴ്ച വെയ്ക്കുമെന്ന് സർവ്വേ പറയുന്നു. സംസ്ഥാനത്ത് കോൺഗ്രസ് 33-39 സീറ്റിലേക്ക് ഒതുങ്ങും.
ദോബ മേഖലയിലാകും കോൺഗ്രസിന് നേട്ടം കൊയ്യാൻ സാധിക്കുക. ശിരോമണി അകാലിദൾ- ബി എസ് പി സഖ്യത്തിന് 14 മുതൽ 18 സീറ്റ് വരേയും സർവ്വേ പ്രവചിക്കുന്നുണ്ട്. അതേസമയം കോൺഗ്രസ് ബന്ധം അവസാനിപ്പിച്ച് പുതിയ പാർട്ടി പ്രഖ്യാപിച്ച അമരീന്ദറിന് നാല് വരെ സീറ്റുകളാണ് സർവ്വേ പ്രവചിക്കുന്നത്. ബി ജെ പിയുമായി സഖ്യത്തിലാണ് അമരീന്ദറിന്റെ പാർട്ടിയായ പഞ്ചാബ് ലോക് കോൺഗ്രസ് മത്സരിക്കുന്നത്.