രാജസ്ഥാനിൽ അധികാര വടം വലി!!.സച്ചിൻ പൈലറ്റ് മുഖ്യമന്ത്രി?പദവിയല്ല പാർട്ടിയാണ് വലുതെന്ന് അശോക് ഗെലോട്ട്.മുതലെടുക്കാൻ ബിജെപി

ന്യുഡൽഹി : രാജസ്ഥാനിൽ കോൺഗ്രസ് അധികാരത്തിൽ എത്തുമെന്നാണ് എല്ലാ എക്സിറ്റ് പോൾ റിസൾട്ടുകളും .അതേസമയം തന്നെ അധികാര കസേരക്കായി പിരിമുറുക്കം തുടങ്ങിയതായും സൂചന .മുൻ മുഖ്യമന്ത്രിയും സീനിയർ നേതാവുമായ അശോക് ഗെലോട്ടിനെ മൂലയ്ക്കിരുത്തി സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തിക്കും എന്നാണ് സൂചന .ഇതിൽ ഗെലോട്ട് പക്ഷം അമർഷത്തിൽ ആണെന്നും .സൂചനകൾ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നാൽ കോൺഗ്രസിൽ പൊട്ടിത്തെറി ഉണ്ടാകും എന്നും അതിൽ നിന്നും മുതലെടുക്കാമെന്നും ബിജെപി ലക്‌ഷ്യം വെക്കുന്നുണ്ട് . തിരഞ്ഞടുപ്പിന് മുൻപ് അഭിപ്രായ സർവ്വേകൾ പ്രവചിച്ചതുപോലെ എക്സിറ്റ് പോൾ ഫലങ്ങളും കോൺഗ്രസിന്റെ ആത്മവിശ്വാസം വർദ്ധിപ്പിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ ഉയർത്തിക്കാട്ടാതെയാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 21 സീറ്റുകളിലേക്ക് ഒതുങ്ങേണ്ടി വന്ന പാർട്ടിയുടെ നഷ്ടപ്രതാപം വീണ്ടെടുത്ത് അധികാരം തിരിച്ചുപിടിക്കാൻ പടലപ്പിണക്കങ്ങൾ മാറ്റിവെച്ച് നേതാക്കൾ പ്രവർത്തിച്ചു.

163 സീറ്റുകളുമായി 2013ൽ വമ്പിച്ച വിജയം സ്വന്തമാക്കിയ ബിജെപി ഇത്തവണ സംസ്ഥാനത്ത് തകർന്നടിയുമെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ നൽകുന്ന സൂചന. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം മുഖ്യമന്ത്രി വസുന്ധര രാജെയെ ജനങ്ങൾക്ക് കണികാണാൻ കിട്ടുന്നില്ലെന്നാണ് പ്രതിപക്ഷം പ്രധാനമായും ഉന്നയിച്ച ആരോപണം. ജനങ്ങളും ഇത് അംഗീകരിക്കുന്നുണ്ട്. ശക്തമായ ഭരണ വിരുദ്ധ വികാരം തന്നെയാണ് ബിജെപിയുടെ അടിത്തറ തകരാൻ കാരണം. കർഷക പ്രശ്നങ്ങളും ആൾക്കൂട്ട കൊലപാതകങ്ങളും സർക്കാരിന്റെ പ്രതിച്ഛായയ്ക്ക് കളങ്കം വരുത്തി.SACHIN PILOT- MUSLIM

വിജയം ഉറപ്പായ സാഹചര്യത്തിൽ ഇനി മുഖ്യമന്ത്രിയാരാകും എന്നറിയാനാണ് എല്ലാവരുടെയും ആകാംഷ. മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ അശോക് ഗെലോട്ടിനും പിസിസി അധ്യക്ഷൻ സച്ചിൻ പൈലറ്റിനും സാധ്യത കൽപ്പിക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം പ്രതികരിക്കാമെന്നാണ് ഇരു നേതാക്കളും ആവർത്തിക്കുന്നത്.മുഖ്യമന്ത്രി പദത്തേക്കാൾ തനിക്ക് പ്രധാനം പാർട്ടിയാണെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾക്ക് ശേഷം അശോക് ഗെലോട്ട് പ്രതികരിച്ചത്. പദവികൾക്കല്ല ഇപ്പോൾ പ്രാധാന്യമുള്ളത്. ജനങ്ങൾ ദുരിതത്തിലാണ്, അവർക്ക് കോൺഗ്രസിനെ ആവശ്യമുണ്ട്. നിലവിൽ രാജസ്ഥാൻ അസംബ്ലിയിൽ കോൺഗ്രസിന് 21 സീറ്റും ലോക്സഭയിൽ 44 സീറ്റുകളുമാണുള്ളത്. ഏതെങ്കിലും ഒരു പദവിയുടെ പിന്നാലെ പോകുന്നതിന് പകരം പാർട്ടി നൽകുന്ന ഉത്തരവാദിത്തം ഭംഗിയായി നിർവഹിക്കാനാണ് തന്റെ താൽപര്യമെന്നും ഗെലോട്ട് പ്രതികരിച്ചു.

തിരഞ്ഞെടുപ്പിന് മുൻപ് കോൺഗ്രസ് ഒരിക്കലും മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാറില്ലെന്നാണ് അശോക് ഗെലോട്ട് അവകാശപ്പെടുന്നത്. എംഎൽഎമാരുടെയും പൊതുജനങ്ങളുടെയും വികാരം പരിഗണിച്ച് ഹൈക്കമാൻഡാണ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നത്. ഇതിൽ യാതൊരുവിധ അഭ്യൂഹങ്ങളുടെയും ആവശ്യമില്ല. ബിജെപി വ്യാജപ്രചാരണങ്ങൾ നടത്തുകയാണ്. രണ്ട് മുഖ്യമന്ത്രി സ്ഥാനാർത്ഥികളാണ് കോൺഗ്രസിനുള്ളതെന്ന് പ്രചാരണ സമയത്ത് ബിജെപി പരിഹസിച്ചിരുന്നു. ജനങ്ങളെ സേവിക്കാൻ തനിക്ക് പദവികളുടെ ആവശ്യമില്ലെന്നും അശോക് ഗെലോട്ട് പറഞ്ഞു.

അശോക് ഗെലോട്ടിനൊപ്പം തന്നെ മുഖ്യമന്ത്രിപദത്തിലേക്ക് സാധ്യത കൽപ്പിക്കുന്ന നേതാവാണ് പിസിസി അധ്യക്ഷൻ സച്ചിൻ പൈലറ്റ്. ടോങ്ക് മണ്ഡലത്തിൽ കടുത്ത മത്സരമാണ് സച്ചിൻ പൈലറ്റ് നേരിട്ടത്. നാലു ദശകങ്ങളായി മുസ്ലീം സ്ഥാനാർത്ഥികളെ നിർത്തിയിരുന്ന മണ്ഡലത്തിലാണ് കോൺഗ്രസ് ഇത്തവണ സച്ചിൻ പൈലറ്റിനെ നിർത്തിയത്. ബിജെപി ആകട്ടെ അവരുടെ ഏക മുസ്ലീം സ്ഥാനാർത്ഥിയെ സച്ചിൻ പൈലറ്റിനെതിരെ ഇറക്കി. തന്റെ അടുത്ത സുഹൃത്തുകൂടിയായ സച്ചിൻ പൈലറ്റിനാണ് രാഹുൽ ഗാന്ധി പ്രചാരണ റാലികളിൽ അമിതപ്രാധാന്യം നൽകുന്നതെന്ന് ഗെലോട്ട് പക്ഷം അതൃപ്തി അറിയിച്ചിരുന്നു.

യുവാക്കൾക്കിടയിലുള്ള പിന്തുണ സച്ചിൻ പൈലറ്റിന് ഗുണം ചെയ്യും. രാഹുൽ ഗാന്ധിയുമായുള്ള അടുപ്പവും പൈലറ്റിന് അനുകൂലഘടകമാണ്. സംസ്ഥാനത്ത് സ്ത്രീകളുടെ സമത്വത്തിന് വേണ്ടിയുള്ള ആഹ്വാനമാണ് അദ്ദേഹത്തെ ജനപ്രിയനാക്കിയത്. മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് രണ്ട് സാധ്യതകൾ ഉയർത്തി തിരഞ്ഞെടുപ്പിനെ നേരിട്ടത് പാർട്ടിക്ക് ഗുണം ചെയ്തുവെന്നാണ് വിലയിരുത്തൽ. മുഖ്യമന്ത്രിയാകുമോയെന്ന് ചോദ്യത്തിന് ഫലം വന്ന ശേഷം പ്രതികരണം എന്ന ഒഴുക്കൻ മറുപടിയാണ് സച്ചിൻ പൈലറ്റ് നൽകുന്നത്.

Latest
Widgets Magazine