പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട മണിക്കടവ് ആനപ്പാറയിലെ തെക്കേമഠത്തില്‍ തങ്കപ്പന് വീടിന് ധനസഹായമായി അഞ്ച് ലക്ഷം. അബുദാബിയിലെ അമേരിക്കന്‍ കമ്യുണിറ്റി സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് വീടിനായി തങ്കപ്പന് 5 ലക്ഷം രൂപ നല്‍കുന്നത് നിലവിലെ സ്ഥലത്ത് പ്രളയഭീഷണി ഉള്ളതിനാല്‍ പുതിയ വീട് വെക്കാനായി ശാന്തിനഗര്‍ സെന്റ് മേരീസ് പള്ളി ഒന്‍പതു സെന്റ് സ്ഥലം സൗജന്യമായി തങ്കപ്പന് നല്‍കിയതോടെയാണ് ദുരന്തമുഖത്തെ ദുരിതബാധിതര്‍ക്കുള്ള ആദ്യ വീട് എന്ന ഖ്യാതി ശാന്തിനഗറിന് സ്വന്തമാവുക. എ.ഐ.സി.സി വിദേശ കാര്യസെക്രട്ടറി അഡ്വ. സജീവ് ജോസഫിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് അബുദാബിയിലെ സ്‌കൂള്‍ സഹായം നല്‍കാന്‍ സന്നദ്ധമായത്
ഒക്ടോബര്‍ 21 ഞായറാഴ്ച്ച കാലത്ത് 9 മണിക്ക് ശാന്തി നഗര്‍ പള്ളി അങ്കണത്തില്‍ നടന്ന ചടങ്ങില്‍ വെച്ച് അമേരിക്കന്‍ കമ്മ്യൂണിറ്റി സ്‌കൂള്‍ കമ്മ്യൂണിറ്റി സര്‍വീസ് കോര്‍ഡിനേറ്റര്‍ ആനി റൂസല്‍ നേരിട്ടെത്തി സഹായധനം കൈമാറി. സ്‌കൂളിനെ പ്രധിനിധികരിച്ചു ഫെസിലിറ്റീസ് മാനേജര്‍ മനോജ് കുന്നനോത്ത്, എ.ഐ.സി.സി വിദേശ കാര്യസെക്രട്ടറി അഡ്വ. സജീവ് ജോസഫ്, അനൂപ് നമ്പ്യാര്‍, എം.ആര്‍. വിജയന്‍, തോമസ് തയ്യില്‍, എംഎം മൈക്കിള്‍, ഷാജി മുഴക്കനാട്ട്, ഷാജി കടുക്കുന്നേല്‍, ജോളി കാട്ടുവിള, ഷിജി സ്റ്റാനി, ഷാജി തെക്കേമുറി, മാത്യു മറ്റത്താനി ലസ്ലി തൊട്ടവേലില്‍, പ്രസാദ്, സ്‌കൂള്‍ പ്രതിനിധി അഭിജയ് മനോജ്, എന്നിവര്‍ പങ്കെടുത്തു.
തങ്കപ്പന്റെ ഉള്‍പ്പടെ രണ്ടു വീടുകളാണ് പ്രളയ ബാധിതര്‍ക്കായി ശാന്തിനഗര്‍ വികാരി റവ. ഫാ. മാത്യു ചക്യാരത്തിന്റെ നേതൃത്വത്തില്‍ മൂന്നു മാസത്തിനകം നിര്‍മ്മിച്ച് നല്‍കുക. ഒരു വീടിന് എട്ട് ലക്ഷം രൂപ ചിലവ് പ്രതീക്ഷിക്കുന്നു. ആവശ്യമായ ബാക്കി തുക തലശ്ശേരി അതിരൂപതയുടെയും നാട്ടുകാരുടെയും സഹായത്തോടെ സമാഹരിക്കും.