ഭക്ഷണം വിളമ്പുന്ന മേശപ്പുറത്തും ഓവുചാലിനു മുകളിൽ വച്ചും ലൈംഗിക ബന്ധത്തിലേർപ്പെടും; ഭക്ഷണം വിളമ്പുന്നവർ കൈകഴുകാറില്ല; പ്ലേറ്റുകളിലെ ഭക്ഷണ അവശിഷ്ടം തുണി ഉപയോഗിച്ചു തുടച്ചു കളയും; നമ്മൾ അസ്വദിച്ചു കഴിക്കുന്ന കെഎഫ്‌സി റസ്റ്ററണ്ടുകളിൽ സംഭവിക്കുന്നത്; കെഎഫ്‌സിയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി മുൻ ജീവനക്കാരൻ

സ്വന്തം ലേഖകൻ

സിഡ്‌നി: ലോകത്തെമ്പാടുമുള്ള ഭക്ഷണപ്രേമികളുടെ നാവിൽ വെള്ളമൂറിക്കുന്ന ഫ്രൈഡ് ചിക്കൻ ബ്രാൻഡായ കെഎഫ്‌സിയ്‌ക്കെതിരെ ഗുരുതരമായ ആരോപണവുമായി മുൻ ജീവനക്കാരൻ രംഗത്ത്. കെഎഫ്‌സിയുടെ സൗത്ത് അഫ്രിക്കയിലെ ശാഖയിലെ ജീവനക്കാരനാണ് ഗുരുതരമായ ആരോപണവുമായി രംഗത്ത് എത്തിയിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

chick
താൻ ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ മാനേജർ, സ്ഥാപനത്തിലെ ജീവനക്കാരിയോടൊത്ത് അടുക്കളയിലെ മേശപ്പുറത്തും, ഭക്ഷണം വിളമ്പുന്ന മേശപ്പുറത്തും, അഴുക്കുചാലിനു മുകളിൽ വച്ചും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതു കണ്ടെട്ടുണ്ടെന്നു ഇവർ വെളിപ്പെടുത്തുന്നു. ഇതോടൊപ്പം തന്റെ സഹപ്രവർത്തകരായ ജീവനക്കാരിൽ പലരും കൈകഴുകാറില്ലെന്നും, ദിവസങ്ങളോളം വസ്ത്രം മാറാറില്ലെന്നും വെളിപ്പെടുത്തുന്നു. പാത്രത്തിൽ ഭക്ഷണം വിളമ്പുമ്പോൾ അവശിഷ്ടങ്ങൾ പറ്റിയിരുന്നാൽ, സ്വന്തം വസ്ത്രത്തിന്റെ ഭാഗം ഉപയോഗിച്ചു ഈ പാത്രം തുടയ്ക്കുന്നതും കണ്ടിട്ടുണ്ടെന്നും ജീവനക്കാരി വ്യക്തമാക്കുന്നു. എന്നാൽ, തങ്ങൾക്കെതിരെയുള്ള ആരോപണങ്ങളെല്ലാം കെഎഫ്‌സി അധികൃതർ തള്ളിക്കളയുകയാണ്.
കെഎഫ്‌സിയുടെ സൗത്ത് ആഫ്രിക്കയിലെ റസ്റ്ററണ്ടിൽ ജോലി ചെയ്ത ജീവനക്കാരി എന്ന പേരിൽ ജോയാജി എന്ന അക്കൗണ്ടിലൂടെയാണ് ഇത്തരം വിവരങ്ങൾ പുറത്തു വന്നത്. താൻ മുൻപ് കെഎഫ്‌സി ജീവനക്കാരിയാണെന്നു തെളിയിക്കുന്നതിനു തന്റെ പഴയ നെയിം ടാഗും ഇവർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ, കെഎഫ്‌സിയുടെ ഏറ്റവും സ്വാദിഷ്ടമായും രുചികരമായുമുള്ള കെഎഫ്‌സിയുടെ റെസീപ്പി മാറ്റി വച്ച് മറ്റു വ്യാജ ചിക്കൻ അടക്കമുള്ളവ ചേർത്താണ് ഇവിടെ വിതരണം ചെയ്യുന്നതെന്നും ജീവനക്കാരി ആരോപിക്കുന്നു.

Top