കറിയില്‍ ഈച്ച കിടക്കുന്നത് കണ്ടില്ലേ? ബോളിവുഡ് സൂപ്പര്‍ താരം ജാക്കി ഷ്‌റോഫ് പങ്കുവെച്ച ഫുഡ് വീഡിയോ വൈറല്‍;താരം മറുപടി നല്‍കി

ബോളിവുഡ് സൂപ്പര്‍ താരം ജാക്കി ഷ്‌റോഫ് പങ്കുവെച്ച വീഡിയോ വൈറല്‍. ഫാമില്‍ നിന്ന് പറിച്ചെടുത്ത ഫ്രഷായ ഓര്‍ഗാനിക് വിഭവങ്ങള്‍ കൊണ്ട് തയ്യാറാക്കിയ ഭക്ഷണമാണ് വീഡിയോയില്‍ കാണിച്ചിരിക്കുന്നത്. എന്നാലീ വീഡിയോ ശ്രദ്ധേയമാകാന്‍ മറ്റൊരു കാരണമുണ്ട്.

വീഡിയോയില്‍ കാണിച്ചിരിക്കുന്ന പരിപ്പ് കറിയില്‍ ഒരു വലിയ ഈച്ച ചത്തുകിടക്കുന്നത് കാണാം. വീഡിയോ കണ്ട പലരും ഇക്കാര്യം ശ്രദ്ധിക്കുകയും കമന്റിലൂടെ ചോദിക്കുകയും ചെയ്തു. വളരെ മികച്ച – ഹെല്‍ത്തിയായ ഭക്ഷണം എന്ന പേരില്‍ പങ്കുവച്ച വീഡിയോയില്‍ കറിയില്‍ ഈച്ച കിടക്കുന്നത് കണ്ടില്ലേ എന്നുള്ള തരത്തിലെല്ലാം ചോദിക്കുകയാണ് പലരും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഈ ചോദ്യത്തിന് താരം തന്നെ മറുപടിയും നല്‍കിയിട്ടുണ്ട്. ‘ബ്രോ, ഞാന്‍ കാട്ടിനുള്ളിലാണ് ഇരിക്കുന്നത്…’ എന്നാണ് താരം നല്‍കിയിരിക്കുന്ന മറുപടി. എന്നുവച്ചാല്‍ ഈച്ചയോ അല്ലെങ്കില്‍ അതുപോലുള്ള പ്രാണികളോ ഭക്ഷണത്തില്‍ വീഴുന്നത് കാട് പോലൊരു ചുറ്റുപാടില്‍ വളരെ സ്വാഭാവികം ആണെന്നാണ് അദ്ദേഹം ഉദ്ദേശിച്ചത്.

എന്തായാലും കറിയില്‍ ഈച്ച ചത്തുകിടക്കുന്നത് കണ്ടതോടെ വീഡിയോ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടു എന്ന് പറയാം.

Top