മലപ്പുറം: അധ്യാപികമാരുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച പൂർവ വിദ്യാര്‍ഥി അറസ്റ്റില്‍. മലപ്പുറം കോട്ടപ്പടി ചെറാട്ട്കുഴി മഞ്ചേരി തൊടിയില്‍ ബിനോയ് (26) ആണ് മലപ്പുറം സൈബര്‍ പൊലീസിന്റെ പിടിയിലായത്. മലപ്പുറത്തെ സ്‌കൂളിലെ അധ്യാപികമാര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രങ്ങള്‍ അശ്ലീല ചിത്രങ്ങളുമായി കൂട്ടിചേര്‍ത്ത് പ്രതി രൂപമാറ്റം വരുത്തി പ്രചരിപ്പിച്ചുവെന്നതാണ് കേസ്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ഈ സ്‌കൂളിലെ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥിയായിരുന്നു പിടിയിലായ ബിനോയ്. മലപ്പുറം അഡീഷനല്‍ എസ്പി പ്രദീപ് കുമാറിന് ലഭിച്ച പരാതിയെ തുടര്‍ന്നാണ് നടപടി. പ്രതിയെ ഇന്ന് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കും.