തലശ്ശേരി: ബാലികയെ പീഡിപ്പിച്ച പീഡക വൈദികന് ജാമ്യം ഇല്ല .കൊട്ടിയൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലെ മുഖ്യപ്രതി ഫാ. റോബിന്‍ വടക്കുഞ്ചേരിയുടെ റിമാന്‍ഡ് ജൂണ്‍ 14വരെ നീട്ടി. കണ്ണൂര്‍ സ്പെഷല്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന, കേസിലെ ഒന്നാം പ്രതിയായ ഫാ. റോബിന്‍ വടക്കുഞ്ചേരിയുടെ റിമാന്‍ഡ് കാലാവധി ചൊവ്വാഴ്ച അവസാനിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് തലശ്ശേരി അഡീഷനല്‍ ജില്ല സെഷന്‍സ് കോടതി (ഒന്ന്) റിമാന്‍ഡ് വീണ്ടും നീട്ടിയത്.
ഫാ. റോബിന്‍ വടക്കുഞ്ചേരി ഉള്‍പ്പെടെ കേസില്‍ ആകെ 10 പ്രതികളാണുള്ളത്. ഇതില്‍ ഒമ്പത് പ്രതികള്‍ക്കും ഹൈകോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ഇവരെയും ചൊവ്വാഴ്ച കോടതിയില്‍ വിളിച്ചുവരുത്തിയിരുന്നു. കോടതിയില്‍ ഹാജരായ ഇവരെ കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചു.അതിനിടെ ഇരയുടെ വയസ് 18 ആക്കി കേസില്‍ നിന്നും രക്ഷപെടാന്‍ ഇരയുടെ ബോണ്‍ ടെസ്റ്റ് നടത്താനുള്ള നീക്കത്തിലാണ് പ്രതിയുടെ അഭിഭാഷകര്‍ .അതിനായി കോടതിയെ സമീപിക്കുന്നു .പിന്നില്‍ കത്തോലിക്ക സഭയിലെ ഉന്നതര്‍ ആണെന്നും ആരോപണം ഉണ്ട്.