തിരുവനന്തപുരം: യുവാവിനെ മർദിച്ച കെ.ബി.ഗണേഷ് കുമാർ എംഎൽഎയ്ക്കും സഹായിയായ പൊലീസുകാരനെ കൊണ്ട് അടിമപ്പണി ചെയ്യിച്ച എഡിജിപി സുധേഷ് കുമാറിനും രണ്ടു നീതിയുമായി കേരള പൊലീസ്. പോലീസ് വീഴ്ചകളെ കുറിച്ച് വന്‍ വിമര്‍ശനമാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. വാദിയെ പ്രതിയാക്കി കൊണ്ടുള്ള പിണറായി പോലീസിന്‍റെ നടപടിയില്‍ അവസാനത്തേതായിരുന്നു ഗണേഷ് കുമാര്‍ എംഎല്‍എ യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ യുവാവിനെതിരെ കേസ് എടുത്തത്. മര്‍ദ്ദനമേറ്റ യുവാവിനെ പ്രതിയാക്കി ജാമ്യമില്ലാ കേസാണ് പോലീസ് എടുത്തത്. എന്നാല്‍ യുവാവിനെ അടിച്ച് ഇഞ്ചപരുവത്തിലാക്കിയ എംഎല്‍എയുടെ പേരില്‍ ഒരു പെറ്റികേസ് പോലും ഇല്ല. കൊല്ലം അഞ്ചലില്‍ ഒരു മരണവീട്ടില്‍ പോയി മടങ്ങുന്ന വഴിയാണ് കാറിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് ഗണേഷ് കുമാറും ഡ്രൈവറും ചേര്‍ന്ന് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചത്.ഗണേഷ് കുമാറിനെതിരെ അഞ്ചലിലെ വീട്ടമ്മ നൽകിയ പരാതിയിൽ ഇതുവരെ കേസെടുത്തിട്ടില്ല. എന്നാൽ എഡിജിപിയുടെ മകൾ പൊലീസ് ഡ്രൈവർക്കെതിരെ നൽകിയ പരാതിയിൽ തിടുക്കപ്പെട്ടു കേസെടുക്കുകയും ചെയ്തു.
ബുധനാഴ്ചയാണ് ഗണേഷ് യുവാവിനെ മർദിക്കുകയും അമ്മയെ അസഭ്യം പറയുകയും ചെയ്തത്. സംഭവം നടന്ന അന്നുതന്നെ അമ്മ ഷീന പൊലീസിൽ പരാതി നൽകി. എന്നാൽ നാലു ദിവസം പിന്നിട്ടിട്ടും അതിൽ കേസെടുക്കാൻ അവർ തയാറായിട്ടില്ല. ഡിവൈഎസ്പി, മുഖ്യമന്ത്രി, ഡിജിപി എന്നിവർക്കും ഷീന പരാതി നൽകിയിട്ടുണ്ട്. അതേസമയം, ഗണേഷ് കുമാറിനെതിരെ പരാതിപ്പെട്ടയാളെ ജാമ്യംകിട്ടാത്ത കേസില്‍ പ്രതിയാക്കിയ പൊലീസ് നടപടിയില്‍ പുനഃപരിശോധനയുമില്ല. അന്വേഷണ ഉദ്യോഗസ്ഥരെ പോലും ഇതുവരെ മാറ്റിയില്ല. അതേസമയം കേസ് ഒത്തുതീര്‍പ്പാക്കാന്‍ പൊലീസ് ഉന്നതരില്‍ ചിലര്‍ ശ്രമിക്കുന്നതായും സൂചനയുണ്ട്.
അതേസമയം, എഡിജിപിയുടെ മകൾ പൊലീസുകാരനെ മർദിച്ച സംഭവത്തിൽ നടപടി പെട്ടന്നുതന്നെ എടുത്തിരുന്നു. പൊലീസുകാരന്റെ പരാതിയിൽ എഡിജിപിയുടെ മകൾക്കെതിരെയും പൊലീസ് ഡ്രൈവർക്കെതിരെയും ജാമ്യമില്ലാ വകുപ്പ് പ്രകാരം മ്യൂസിയം പൊലീസ് കേസെടുത്തിരുന്നു. ഗവാസ്കറുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നതിനാണ് എഡിജിപിയുടെ മകൾക്കെതിരെ ജാമ്യമില്ലാ വകുപ്പിൽ കേസെടുത്തത്. എഡിജിപിയുടെ മകളുടെ പരാതിയിൽ പെൺകുട്ടിയെ അപമാനിക്കാൻ ശ്രമിച്ചു എന്നതിനാണ് ഗവാസ്കർക്കെതിരെ കേസ്.
മരണവീട്ടില്‍ പോയി അമ്മയോടൊപ്പം മടങ്ങി വരികയായിരുന്ന അനന്തകൃഷ്ണല്‍ എന്ന യുവാവിനെയാണ് ഗണേഷ് കുമാറും ഡ്രൈവറും ചേര്‍ന്ന് മര്‍ദ്ദിച്ചത്. യുവാവിന്റെ കാറിന് പിറകിലായിട്ടാണ് ഗണേഷ് കുമാറിന്റെ കാര്‍ സഞ്ചരിച്ചിരുന്നത്. കാര്‍ പുറകോട്ട് മാറ്റാവോ എന്ന യുവാവിന്റെ അമ്മയുടെ ചോദ്യത്തില്‍ പ്രകോപിതനായ ഗണേഷ്‌കുമാര്‍ ഉടന്‍ കാറില്‍ നിന്ന് ചാടിയിറങ്ങി മര്‍ദ്ദിക്കുകയായിരുന്നെന്ന് യുവാവ് ആരോപിച്ചു.മര്‍ദ്ദിക്കുന്ന ഗണേഷ്കുമാറിനെ തടയാന്‍ യുവാവിന്‍റെ അമ്മ ശ്രമിച്ചെങ്കിലും താന്‍ ആരാണെന്ന് നിനക്ക് അറിയില്ലെന്ന് ആക്രോശിച്ച് മര്‍ദ്ദനം തുടരുകയായിരുന്നു. അമ്മയെ അസഭ്യവര്‍ഷം പറയുകയും ചെയ്തും.മര്‍ദ്ദനത്തെ തുടര്‍ന്ന് അവശനിലയിലായ യുവാവിനെ ആദ്യം അഞ്ചല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രഥമിക ചികിത്സക്ക് വിധേയനാക്കി. പിന്നീട് വിദഗ്ധ ചികിത്സക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. പിന്നീടാണ് ഇവര്‍ പോലീസില്‍ പരാതി നല്‍കിയത്.തനിക്കേറ്റ പരിക്കടക്കം പോലീസ് കാണിച്ച് ബോധ്യപ്പെടുത്തിയ ശേഷമായിരുന്നു യുവാവ് സ്റ്റേഷനില്‍ നിന്ന് മടങ്ങിയത്.എന്നാല്‍ യുവാവിന്‍റേയും അമ്മയുടേയും പരാതിയില്‍ നടപടിയെടുക്കാന്‍ പോലീസ് തയ്യാറായില്ലെന്ന് മാത്രമല്ല എംഎല്‍എയുടെ ജീവനക്കാരന്‍ നല്‍കിയ പരാതിയില്‍ യുവാവിനെതിരെ ജാമ്യമില്ലാ കേസും രജിസ്റ്റര്‍ ചെയ്തു. കൊല്ലം അഞ്ചല്‍ പോലീസാണ് ജാമ്യം കിട്ടാത്ത വകുപ്പുകള്‍ യുവാവിനും അമ്മയ്ക്കും നേരെ ചുമത്തിയത്.