
കോഴിക്കോട്: പാലാ ബിഷപ്പ് പുറത്ത് വിട്ട ലൗ ജിഹാദും നർക്കോട്ടിക് ജിഹാദും കത്തിപ്പടരവേ സമാനമായ ക്രൂരത കേരളത്തിൽ റിപ്പോർട്ട് ചെയ്തു .കൊല്ലം സ്വദേശിനിയായ യുവതിയെ മദ്യവും മയക്കുമരുന്നും നൽകി ബോധരഹിതയാക്കിയ ശേഷം കൂട്ടബലാത്സംഗത്തിന് ഇരയാക്കി. കോഴിക്കോട് ചേവരമ്പലത്തെ സ്വകാര്യ ഹോട്ടലിൽ വച്ചാണ് സംഭവം. യുവതിയെ പ്രണയം നടിച്ച് വിളിച്ചുവരുത്തി ശേഷം കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. കേസിൽ അത്തോളി സ്വദേശികളായ അജ്നാസും ഫഹദും അറസ്റ്റിലായതായി പോലീസ് പറഞ്ഞു.
സെപ്റ്റംബർ എട്ടിനാ കേസിനാസ്പദമായ സംഭവം. കൊല്ലം സ്വദേശിനിയായ 32 വയസുകാരിയും അജ്നാസും സോഷ്യൽ മീഡിയയിലൂടെ പ്രണയബന്ധം സ്ഥാപിച്ചിരുന്നു. തുടർന്നു യുവതിയെ കാറിൽ കൊല്ലത്ത് നിന്ന് കോഴിക്കോട്ടെത്തിച്ച ശേഷം ഹോട്ടലിൽ മുറിയെടുക്കുകയായിരുന്നു. ഹോട്ടൽ മുറിയിൽ വച്ച് യുവതിയെ അജിനാസ് ശാരീരിക പീഡനത്തിനിരയാക്കി.
തുടർന്നു യുവതിയെ മദ്യവും മയക്കുമരുന്നും കൊടുത്ത് ബോധരഹിതയാക്കുകയും തൊട്ടടുത്ത മുറിയിലുണ്ടായിരുന്ന സുഹൃത്തുക്കളെ വിളിച്ചുവരുത്തി കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. അവശനിലയിൽ കണ്ടെത്തിയ യുവതിയെ സമീപമുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈദ്യപരിശോധനയിലാണ് യുവതി ക്രൂരപീഡനത്തിന് ഇരയായതായി തെളിഞ്ഞത്. യുവതി നൽകി മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തതും പ്രതികളെ പിടികൂടിയതും. കേസിൽ മറ്റ് രണ്ട് അത്തോളി സ്വദേശികൾ കൂടി കേസിൽ പിടിയിലാകാനുണ്ടെന്ന് ചേവായൂര് പോലീസ് അറിയിച്ചു.
നടന്നത് ക്രൂര പീഡനമെന്ന് എസിപി കെ സുദർശൻ വ്യക്തമാക്കി. അജ്നാസ് യുവതിയെ ടിക്ടോക്ക് വഴിയാണ് പരിചയപ്പെട്ടത്. പിന്നീട് കോഴിക്കോട്ടേക്ക് വിളിച്ചുവരുത്തി. ഇവരെ കാറിലാണ് ഫ്ലാറ്റിലെത്തിച്ചത്. പിന്നീട് നാല് പേരും ചേർന്ന് പീഡിപ്പിക്കുകയായിരുന്നു.യുവതിക്ക് മദ്യവും മയക്കുമരുന്നും നൽകി അർധമയക്കത്തിലാക്കിയായിരുന്നു പീഡനമെന്ന് എസിപി കെ സുദർശൻ പറഞ്ഞു. യുവതി ആശുപത്രിയിലായ ശേഷം ആശുപത്രി അധികൃതരാണ് വിവരം പൊലീസിനെ അറിയിച്ചത്. യുവതിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. യുവതിയുടെ മെഡിക്കൽ പരിശോധനയിൽ ക്രൂരമായ പീഡനം നടന്നതായി വ്യക്തമായി.