കിടപ്പറ പങ്കിടാന്‍ ലക്ഷങ്ങൾ വാഗ്ദാനം..വീട്ടിലെത്തിയപ്പോള്‍ അയാള്‍ എന്നെ കയറിപ്പിടിച്ചു, വസ്ത്രങ്ങള്‍ കീറിയെറിഞ്ഞ് പീഡിപ്പിക്കാന്‍ ശ്രമിച്ചു,അനുസരിച്ചില്ലെങ്കില്‍ സിനിമയില്‍ നിന്ന് പുറത്താക്കുമെന്ന ഭീഷണിയും, നടി ഗായത്രിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

കൊച്ചി: കിടപ്പറ പങ്കിടാന്‍ ലക്ഷങ്ങൾ വാഗ്ദാനമെന്ന് നടി ഗായത്രിയുടെ വെളിപ്പെടുത്തൽ . സിനിമരംഗത്ത് വലിയ സ്വാധീനമുള്ള ഒരു നിര്‍മാതാവ് തന്നെ വീട്ടില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും അന്ന് താന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണെന്നും ഗായത്രി ഗുപ്ത പറയുന്നു. അടുത്തിടെ ഹിറ്റായ ഫിദാ എന്ന ചിത്രത്തില്‍ ഉള്‍പ്പെടെ ശ്രദ്ധേയ വേഷം ചെയ്ത നടിയാണ് ഗായത്രി.

സംഭവത്തെക്കുറിച്ച് ഗായത്രി പറയുന്നതിങ്ങനെ- ഒരു ചിത്രം തുടങ്ങാനിരിക്കുകയായിരുന്നു. ഒരു ദിവസം ആ ചിത്രത്തിന്റെ നിര്‍മാതാവ് എന്നെ വിളിച്ചു. വീട്ടിലേക്ക് പോകവേ കാര്‍ കേടായെന്നും വന്ന് പിക്ക് ചെയ്ത് വീട്ടിലെത്തിക്കാമോയെന്നും ചോദിച്ചു. താന്‍ ഉടന്‍ തന്നെ കാറുമായി ചെന്ന് അദ്ദേഹത്തെ വീട്ടിലെത്തിച്ചു. എന്നാല്‍ അകത്തു പ്രവേശിച്ചതും അയാള്‍ എന്നെ കയറിപ്പിടിക്കുകയും വസ്ത്രങ്ങള്‍ വലിച്ചൂരി ബലാത്സംഗത്തിന് ശ്രമിക്കുകയും ചെയ്തു. പല നടിമാരും തന്നോട് സഹകരിച്ചിട്ടുണ്ടെന്നും അങ്ങനെയാണ് പലരും സിനിമയില്‍ ഉയരങ്ങള്‍ കീഴടക്കിയതെന്നും അയാള്‍ പറയുന്നുണ്ടായിരുന്നു. എന്നാല്‍ അയാളില്‍ നിന്ന് രക്ഷപ്പെട്ട് താന്‍ ഉടന്‍ അവിടം വിടുകയായിരുന്നു. പിന്നീട് ആ സിനിമ ഉപേക്ഷിക്കുകയും ചെയ്തു.GAYATHRI ASSAULT

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കിടപ്പറ പങ്കിടാന്‍ ലക്ഷക്കണക്കിന് രൂപയാണ് പലരാലും വാഗ്ദാനം ചെയ്യപ്പെട്ടത്. എന്നാല്‍ ആത്മാഭിമാനം പണയപ്പെടുത്തി തനിക്ക് സിനിമയില്‍ ഒന്നും ആയിത്തീരേണ്ടതില്ലെന്നാണ് അവരോടൊക്കെ താന്‍ പറഞ്ഞത്. പക്ഷേ ആ ഘട്ടങ്ങളില്‍ ഒന്നും താനിത് ആരോടും വെളിപ്പെടുത്തിയിരുന്നില്ല. അഭിനയത്തില്‍ നിന്നും വീട്ടുകാര്‍ തന്നെ വിലക്കുമോയെന്ന് ഭയന്നാണ് ആരോടും ഇതൊന്നും പങ്കുവെയ്ക്കാതിരുന്നതെന്നും ഗായത്രി വെളിപ്പെടുത്തി.

സമാന രീതിയില്‍ പല നിര്‍മാതാക്കളും സംവിധായകരും, സിനിമയില്‍ അവസരം നല്‍കണമെങ്കില്‍ കൂടെ കിടക്കണമെന്ന് നിര്‍ബന്ധിച്ചിട്ടുണ്ട്. അവസരം നല്‍കിയാല്‍ തനിക്കെന്താണ് നേട്ടമെന്നാണ് ഒരിക്കല്‍ ഒരു നിര്‍മാതാവ് ചോദിച്ചത്. കൂടെ കിടക്കണമെന്നതായിരുന്നു അയാളുടെ ആവശ്യം. അതുമാത്രമായിരുന്നില്ല, സംവിധായകനോടും ക്യാമറാമാനോടും സഹകരിക്കണമെന്നും ആവശ്യപ്പെട്ടു. അയാളുടെ മുഖത്തടിച്ച് ചുട്ടമറുപടിയും നല്‍കിയാണ് അന്ന് മടങ്ങിയത്. അടുത്തിടെ പുറത്തിറങ്ങിയ തെലുങ്ക് ചിത്രമായ ഫിദായിലൂടെയാണ് ശ്രദ്ധയാകര്‍ഷിച്ചത്.

Top