ക്രിസ്‌ഗെയിലും മോഹന്‍ലാലും തമ്മിലെന്ത്

മോഹന്‍ലാല്‍ എന്ന നടന വിസ്മയത്തെ അനുകരിച്ച് കയ്യടിനേടുകയും പ്രശസ്തരാവുകയും ചെയ്ത ഒട്ടേറെ പേരുണ്ട്. ലാലേട്ടനെ അനുകരിച്ച ചലച്ചിത്ര താരങ്ങള്‍ പൃഥ്വിരാജിന്റെയും മഞ്ജു വാര്യരുടെയും ചിത്രങ്ങള്‍ അടുത്തിടെ ഓണ്‍ലൈനില്‍ വൈറലായിരുന്നു. എന്നാല്‍ ഇപ്പോള്‍ ലാലേട്ടനെ അനുകരിച്ച് രംഗത്തെത്തിയിരിക്കുന്നത് മറ്റാരുമല്ല, സാക്ഷാന്‍ ക്രിസ് ഗെയ്‌ലാണ്.
വെസ്റ്റിന്‍ഡീസിന്റെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍, ലാലേട്ടന്റെ ഇടിവെട്ട് ഡയലോഗുമായാണ് ഓണ്‍ലൈനില്‍ തരംഗമായിരിക്കുന്നത്. മോഹന്‍ലാലിന്റെ നരസിംഹം എന്ന ചിത്രത്തിലെ പ്രശസ്തമായ ‘നീ പോ മോനേ ദിനേശാ..’ എന്ന ഡയലോഗ് അവതരിപ്പിക്കുന്ന വീഡിയോയാണ് ഓണ്‍ലൈനില്‍ പ്രചരിക്കുന്നത്.
ഒരു സ്വകാര്യ റേഡിയോ ചാനലിന്റെ സ്റ്റുഡിയോയില്‍ എത്തിയപ്പോഴാണ് ഗെയ്ല്‍ ലാലേട്ടനെ അനുകരിച്ചത്.

Top