അട്ടപ്പാടിയിലെശിശുമരണം; പിന്നില്‍ ജനിതക വൈകല്യങ്ങളെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: അട്ടപ്പാടിയിലെ ശിശുമരണങ്ങള്‍ക്ക് പിന്നില്‍ ജനിതകവൈകല്യങ്ങളുണ്ടെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. കുട്ടികള്‍ ജനിച്ച് ദിവസങ്ങള്‍ക്കകം മരിക്കുന്നതിന്റെ കാരണം കണ്ടെത്തണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

ശിശുമരണമുണ്ടായ കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്ന് പട്ടികജാതിപട്ടിക വര്‍ഗ്ഗ ക്ഷേമവകുപ്പ് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വെള്ളിയാഴ്ച്ച അട്ടപ്പാടിയില്‍ ശിശുമരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു. താവളം ഭൂമിയമ്പാടി ഊരിലെ അനു, ശെല്‍വരാജ് ദമ്പതികളുടെ പതിനൊന്ന് ദിവസം പ്രായമായ പെണ്‍കുഞ്ഞാണ് മരിച്ചത്. ജനന സമയത്ത് തൂക്കക്കുറവുണ്ടായിരുന്നതിനാല്‍ കുട്ടി തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ജനിക്കുമ്പോള്‍ 1.7കിലോഗ്രാം ആയിരുന്നു കുട്ടിയുടെ ഭാരം. മരണകാരണം എന്താണെന്നത് ഔദ്യേഗികമായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഈ വര്‍ഷം അട്ടപ്പാടിയില്‍ ഇത് എട്ടാമത്തെ ശിശു മരണമാണ്.മാര്‍ച്ച് മാസത്തില്‍ തൂക്കകുറവ് കാരണം ചീരക്കടവ് ഊരിലെ ശാന്തി മുരുകന്‍ ദമ്പതികളുടെ മൂന്നു ദിവസം പ്രായമായി കുഞ്ഞ് മരിച്ചിരുന്നു.

Top