ഗസ്സിയാബാദ്: ദമ്പതികളെ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. നീരജ് സിംഗാനിയ ഭാര്യ രുചി എന്നിവരെയാണ് ശുചിമുറിയില്‍ കെട്ടിപ്പിടിച്ച് നഗ്‌നമായ നിലയില്‍ കണ്ടെത്തിയത്. ഹോളി ആഘോഷം കഴിഞ്ഞ വീട്ടിലെത്തിയതായിരുന്നു ഇരുവരും.
നീരജിന്റെ കുടുംബാഗങ്ങളാണ് മരണപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകീട്ട് വരെ ഹോളി ആഘോഷത്തില്‍ പങ്കെടുത്തിരുന്ന ദമ്പതികള്‍ അഞ്ചു മണിയോടെയാണ് ഫ്ളാറ്റിലേക്ക് മടങ്ങിയത്. നീരജിന്റെ മാതാപിതാക്കളും കുടുംബവും ദമ്പതികള്‍ക്കൊപ്പം ഇതേ ഫ്ളാറ്റില്‍ തന്നെയാണ് താമസിക്കുന്നത്.
ഭക്ഷണം കഴിക്കാനായി വീട്ടുകാര്‍ വിളിക്കാന്‍ ചെന്നപ്പോള്‍ വാതില്‍ കുറ്റിയിട്ട നിലയിവായിരുന്നു കണ്ടെത്തിയത്. നിരവധി തവണ വിളിച്ചിട്ടും തുറന്നിരുന്നില്ല. തുടര്‍ന്ന് വാതില്‍ പൊളിച്ച് അകത്ത് കയറിപ്പോഴാണ് ശുചിമുറിയില്‍ ഇരുവരും മരിച്ച നിലയില്‍ കണ്ടെത്തിയത്.
നഗ്നരായ നിലയില്‍ കുളിമുറിയില്‍ കണ്ടെത്തിയ ഇരുവരെയും ഉടന്‍തന്നെ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും കുറേസമയം മുന്‍പ് തന്നെ മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരി്ക്കുകയായിരുന്നു.
ദമ്പതികളുടെ മരണവുമായി ബന്ധപ്പെട്ട് പരാതികള്‍ ഒന്നും ലഭിച്ചില്ലെന്ന് പൊലീസ് അറിയിച്ചു. പൊലീസ് സ്വമേധയാ കേസെടുത്താണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. നാല് വര്‍ങ്ങള്‍ക്കു മുന്‍പാണ് നീരജും രുചിയും വിവാഹിതരായത്. ഒരു ടെലികോം കമ്പനിയിലെ ഡെപ്യൂട്ടി മാനേജരാണ് കൊല്ലപ്പെട്ട നീരജ്.
നീരജും രുചിയും 2010 ഡിസംബറിലാണ് വിവാഹിതരാകുന്നത്. ഏറെക്കാലത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. ഇവര്‍ക്ക് അഞ്ചു വയസുള്ള ഒരു മകളുമുണ്ട്.