കോഴഞ്ചേരി: കോഴഞ്ചേരിയില്‍ പ്രേതമിറങ്ങി ..ഞെട്ടിവിറച്ച് വഴി യാത്രക്കാര്‍ ?അര്‍ധരാത്രിയില്‍ റോഡരുകില്‍ നില്‍ക്കുന്ന വെളുത്തരൂപം സത്യമെന്ത് ?വാഹനങ്ങളെത്തുമ്പോള്‍ റോഡിനു കുറുകെ പായുന്നു.അര്‍ധരാത്രിയില്‍ റോഡരുകില്‍ നില്‍ക്കുന്ന വെളുത്തരൂപം വാഹനങ്ങളെത്തുമ്പോള്‍ റോഡിനു കുറുകെ പായുന്നു ആ രൂപത്തിന് പിന്നില്‍ എന്താണ് ?.പത്തനംതിട്ട കോഴഞ്ചേരിക്ക് സമീപം പുല്ലാട്, റോഡില്‍ പ്രേതമിറങ്ങുന്നുവെന്ന് വ്യാപക പ്രചാരണം. അര്‍ധരാത്രിയില്‍ റോഡരുകില്‍ നില്‍ക്കുന്ന വെളുത്തരൂപം വാഹനങ്ങളെത്തുമ്പോള്‍ റോഡിനു കുറുകെ പായുന്നുവെന്നാണ് പ്രചാരണം. പുല്ലാടുനിന്നുള്ള ദൃശ്യങ്ങള്‍ എന്നപേരില്‍ സമൂഹമാധ്യമങ്ങളില്‍ ഒരു വിഡിയോയും പ്രചരിക്കുന്നുണ്ട്.ഇതു പ്രേതമാണെന്നും പരക്കെ പ്രചരണം ഉണ്ട്.ജനങ്ങള്‍ ഭയവികലാരാണെന്നും പറയപ്പെടുന്നു.
പത്തനംതിട്ട പുല്ലാട് റോഡരുകില്‍ കണ്ട വെളുത്തരൂപത്തിന്റെ ദൃശ്യങ്ങള്‍ എന്നപേരില്‍ സമൂഹമാധ്യമങ്ങളില്‍ കഴിഞ്ഞ കുറച്ചുദിവസമായി പ്രചരിക്കുന്ന വിഡിയോ ആണിത്. തല മുതല്‍ കാലുവരെ മൂടുന്ന വെളുത്ത വസ്ത്രമണിഞ്ഞ്, കയ്യില്‍ ഒരു വടിയും പിടിച്ച് നില്‍ക്കുന്ന രൂപം. വാഹനം അടുത്തെത്തുമ്പോള്‍ വലിയ ശബ്ദമുണ്ടാക്കിക്കൊണ്ട് വാഹനത്തിനു നേരെ പാഞ്ഞടുക്കുന്നു. പുല്ലാട് ടൗണില്‍ പഴയ എസ്.ബി.ടിക്ക് സമീപം വെളുത്ത രൂപത്തെ കണ്ടുവെന്നാണ് പിന്നീടുണ്ടായ പ്രചാരണം.
ദൃശ്യങ്ങളില്‍ കാണുന്ന റോഡിന്റെ വശത്ത് ഉണങ്ങിയ പുല്ലും തകര്‍ന്ന റോഡുമാണ് ഉള്ളത്. എന്നാല്‍ പച്ചപ്പുനിറഞ്ഞതാണ് ഈ മേഖലയിലെ റോഡുകളെല്ലാം. ദൃശ്യങ്ങളില്‍ കാണുന്നതുപോലെയുള്ള ഒരു സ്ഥലവും പുല്ലാട്, കുമ്പനാട് പ്രദേശങ്ങളില്‍ കണ്ടെത്താനായില്ല. അതുപോലെ എസ്.ബി.ടി പ്രവര്‍ത്തിക്കുന്നത് ടൗണിനു നടുവിലും. പുല്ലുണ്ടായാല്‍ പുല്ലാട് ആകുമോയെന്ന രീതിയിലുള്ള കമന്റുകളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. എന്തായാലും പ്രേതത്തെ കണ്ടതായി ഇതുവരെ പൊലീസിനു വിവരമൊന്നും ലഭിച്ചിട്ടില്ല.വിദേശത്ത് എവിടെനിന്നോ നാലുവര്‍ഷം മുന്‍പു പ്രചരിച്ച വിഡിയോ ആണ് ഇപ്പോള്‍ വീണ്ടും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. വിഡിയോ വ്യാജമായതുകൊണ്ടു തന്നെ പരിഭ്രാന്തരാകേണ്ടതില്ലെന്നും പൊലീസ് അറിയിച്ചു.