പ്രേതത്തിനെ കണ്ടിട്ടുണ്ടോ? ഈ വീഡിയോ കണ്ടാല്‍ നിങ്ങള്‍ ശരിക്കും ഞെട്ടും

horror

പ്രേതം സിനിമകളില്‍ കാണുന്ന ഒരു രൂപം മാത്രമാണ് എല്ലാവര്‍ക്കും. എന്നാല്‍, ചിലരൊക്കെ പറഞ്ഞ് കേട്ടിട്ടുണ്ട്, പ്രേതത്തെ കണ്ടെന്ന്. എന്നാല്‍, ശരിക്കും പ്രേതമുണ്ടോ? അമേരിക്കയിലെ വാര്‍വിക്ക് സ്വദേശിയായ സ്‌കോട്ടി ഡെന്റണ്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത വീഡിയോ കണ്ട് എല്ലാവരും ഞെട്ടി.

കുട്ടികള്‍ കളിക്കുന്ന സ്ഥലത്തെ ഊഞ്ഞാലില്‍ പ്രേതം. വാര്‍വിക്കിലെ റോഡ് ഐലന്റിലുള്ള പാര്‍ക്കില്‍ സമയം ചെലവഴിക്കാനെത്തിയപ്പോഴായിരുന്നു സ്‌കോട്ടിയുടെ കണ്ണില്‍ ഈ കാഴ്ച കണ്ടത്. അദ്ദേഹത്തോടൊപ്പം കുട്ടികളുമുണ്ടായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കുട്ടികളെ ഈ പ്രദേശത്ത് കളിക്കാന്‍ അനുവദിക്കരുതെന്നും അതിനുള്ള കാരണം ഇതാണെന്നും സെല്‍ഫി വീഡിയോയില്‍ സ്‌കോട്ടി പറയുന്നു. ശേഷം തനിയെ ആടുന്ന ഊഞ്ഞാലിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു. സ്‌കോട്ടി ദൃശ്യങ്ങള്‍ പകര്‍ത്തുന്ന സമയത്ത് പ്രദേശത്ത് ആരും ഉണ്ടായിരുന്നില്ല. ഊഞ്ഞാല്‍ ആടാന്‍ പാകത്തിനുള്ള കാറ്റ് അപ്പോള്‍ വീശിയതുമില്ല.

പ്രേതം എന്നുള്ളത് വാസ്തവമാണോയെന്നും സ്‌കോട്ടി വീഡിയോയില്‍ ചോദിക്കുന്നുണ്ട്. ദിവസങ്ങള്‍ക്ക് മുന്‍പ് ഫെയ്സ്ബുക്കില്‍ പോസ്റ്റു ചെയ്ത വീഡിയോ 57 ലക്ഷത്തോളം പേരാണ് ഇതുവരെ കണ്ടത്. 90,000 ത്തോളം പേര്‍ വീഡിയോ ഷെയര്‍ ചെയ്യുകയും ചെയ്തു.

https://youtu.be/WHfeTedfvFU

Top