പ്രേതം വെള്ളിയാഴ്‌ച രാത്രിയില്‍ !..സത്യമോ മിഥയോ? നേരിട്ടുകാണാം

പ്രേതം വെള്ളിയാഴ്​ച്ചയിറങ്ങും !..ഡിസ്‌ക്കവറി കമ്യൂണിക്കേഷനില്‍ വെള്ളിയാഴ്‌ച രാത്രി ഒമ്പതു മണിക്ക്‌ ‘വെല്‍ക്കം ടൂ എക്‌സോര്‍സിസം ലൈവ്‌’ പരിപാടി സംപ്രേഷണം ചെയ്യും.ദുഷ്‌ടാത്മാക്കള്‍ വസിക്കുന്നെന്ന്‌ വിശ്വസിക്കപ്പെടുന്ന ഒരു വീട്ടിലെ പ്രേതാനുഭവങ്ങള്‍ നേരിട്ട്‌ പ്രേക്ഷകരിലേക്ക്‌ എത്തിക്കാന്‍ ഒരുങ്ങുന്നത്‌ ഡിസ്‌ക്കവറി കമ്യൂണിക്കേഷന്റെ ചാനലായ ഡസ്‌റ്റിനേഷന്‍ അമേരിക്കയാണ്‌. പരിപാടിയുടെ സൃഷ്‌ടികര്‍ത്താവ്‌ ജോഡി ടോവേയ്‌സിന്റെ നേതൃത്വത്തിലുള്ള സംഘം ദുഷ്‌ടാത്മാക്കള്‍ വസിക്കുന്നെന്ന്‌ വിശ്വസിക്കപ്പെടുന്ന മിസൗറിയിലെ വീട്ടില്‍ നിന്നുള്ള പ്രേതാനുഭവങ്ങള്‍ പകര്‍ത്തുകയും ലൈവായി പ്രേക്ഷകരില്‍ എത്തിക്കാനുമാണ്‌ ഒരുങ്ങുന്നത്‌.ghosts19

രണ്ടു മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന സംപ്രേഷണത്തില്‍ സിനിമയാക്കപ്പെട്ട പുസ്‌തകം ‘ ദി എക്‌സോര്‍സിസ്‌റ്റ്’ ല്‍ പരാമര്‍ശിക്കുന്ന പ്രേതങ്ങള്‍ വിളയാടുന്ന ബംഗ്‌ളാവാണ്‌ പശ്‌ചാത്തലമാകുന്നത്‌. 1973 ല്‍ ലോകം മുഴുവനുമുള്ള ഹോളിവുഡ്‌ ആരാധകരെ ഞെട്ടിച്ച പ്രേത സിനിമ എക്‌സോര്‍സിസ്‌റ്റിന്‌ പശ്‌ചാത്തലമായ 1971 ലെ നോവല്‍ രചിച്ചത്‌ ഈ വീടുമായി ബന്ധപ്പെട്ട ഒരു പെണ്‍കുട്ടിയുടെ അനുഭവത്തില്‍ നിന്നാണ്‌. റോളാണ്ട്‌ ഡോയി എന്ന മേരിലാന്റുകാരിയായ കൗമാരക്കാരിയെ ചുറ്റിപ്പറ്റിയുള്ള യഥാര്‍ത്ഥ സംഭവങ്ങളാണ്‌ വില്യം ബാറ്റിയുടെ ഭീകര നോവലായ ‘ദി എക്‌സോര്‍സിസ്‌റ്റി’ ല്‍ പറഞ്ഞത്‌.
1949 ല്‍ ഡോയി എന്ന പെണ്‍കുട്ടി ഭീകരമായ ഒരു രോഗത്തിന്‌ അടിപ്പെട്ടു. ഒരിക്കലും പഠിച്ചിട്ടില്ലാത്ത ഭാഷ സംസാരിക്കുക, വികൃതമായി സംസാരിക്കുക, ഭീകരമായ ഭാവത്തോടെ നോക്കുക. ഡോക്‌ടര്‍മാര്‍ക്ക്‌ ഈ പെണ്‍കുട്ടിയുടെ അസുഖം എന്താണെന്ന്‌ കണ്ടുപിടിക്കാനായിരുന്നില്ല. ഒടുവില്‍ പ്രോതോച്ചാടനത്തിന്റെ ഭാഗമായി ഒരു പുരോഹിതന്‍ എത്തുകയും ഡോയിയില്‍ നിന്നും പ്രേതത്തെ ഒഴിപ്പിക്കുകയും ചെയ്‌തതായിട്ടാണ്‌ റിപ്പോര്‍ട്ട്‌. അന്ന്‌ ഒരുപക്ഷേ സമീപകാല മത ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടേണ്ട വിചിത്രാനുഭവം എന്നായിരുന്നു വാഷിംഗ്‌ടണ്‍ പോസ്‌റ്റ് ഈ സംഭവത്തെ കുറിച്ചത്‌. സെന്റ്‌ ലൂിസിലെ ഒരു ബന്ധുവിന്റെ വീട്ടില്‍ കഴിയുമ്പോള്‍ രണ്ടാം നിലയില്‍ നിന്നുമാണ്‌ ഡോയിയില്‍ പ്രേതം കുടിയത്‌. മെരിലാന്റിനും സെന്റ്‌ ലൂയിസിനും ഇടയില്‍ അനേകം ഡോക്‌ടര്‍മാരും മന്ത്രവാദികളും ഡോയിയെ പരിശോധിച്ചിരുന്നു.
അതിന്‌ ശേഷം ഈ വീടുമായി ബന്ധപ്പെട്ട്‌ അനേകം കഥകള്‍ പ്രചാരത്തിലുണ്ടെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. ഇവിടെ പോയി പ്രേതം ആക്രമിക്കപ്പെട്ട ആരെങ്കിലും ഉണ്ടങ്കില്‍ അവര്‍ തന്നെ മുമ്പോട്ടു വന്നു അക്കാര്യം പറയണമെന്ന്‌ ട്രാവല്‍ ചാനലിന്റെ ‘ഗോസ്‌റ്റ് അഡ്വേഞ്ചര്‍’ താരം നിക്ക്‌ ഗ്രോഫ്‌ പറയുന്നു. അതേസമയം യഥാര്‍ത്ഥ സംഭവത്തിനും കഥയ്‌ക്കും സിനിമയ്‌ക്കും ശേഷം ഇവയ്‌ക്ക് പശ്‌ചാത്തലമായ വീട്ടില്‍ നിന്നുള്ള ചരിത്രത്തിലെ ആദ്യ ലൈവ്‌ പരിപാടിയായിരിക്കും ഇതെന്ന്‌ അണിയറക്കാര്‍ പറയുന്നു.ghost 3
ഒരു പുരോഹിതന്‍, മനശ്ശാസ്‌ത്രജ്‌ഞന്‍ എന്നിവര്‍ ഉള്‍പ്പെട്ട ഒരു വലിയ നെറ്റ്‌ വര്‍ക്ക്‌ ടീമിന്റെ പ്രേതവേട്ടയുടെ പ്രവര്‍ത്തനങ്ങളാണ്‌ കാണിക്കുന്നത്‌. കനത്ത ഇരുളില്‍, പേടിപ്പെടുത്തുന്ന ശാന്തതയില്‍ പ്രേത വേട്ടക്കാര്‍ നീങ്ങുന്നത്‌ പരിപാടിയില്‍ കാണാനാകും. അമേരിക്കന്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അതിന്ദ്രീയ നിഗൂഡതയെന്ന്‌ ആള്‍ക്കാര്‍ വിളിക്കുന്ന ഈ വിടുമായി ബന്ധപ്പെട്ട്‌ അനേകം കഥകളുണ്ട്‌. പ്രേതങ്ങള്‍ ഇപ്പോഴും ഈ വീടിനെ ചുറ്റിപ്പറ്റി നില്‍ക്കുന്നതായി വരെ കഥകളുണ്ടെന്ന്‌ ടോവേ പറയുന്നു. അതു കൊണ്ടാണ്‌ എന്തെങ്കിലും ചെയ്യണമെന്ന്‌ തീരുമാനിച്ചത്‌.പരിപാടിക്കായി മനശ്ശാസ്‌ത്ര വിദഗ്‌ദ്ധന്‍ ചിപ്പ്‌ കോഫി, ബിഷപ്പ്‌ ജെയിംസ്‌ ലോംഗ്‌ എന്നിവര്‍ ഉള്‍പ്പെടെയുള്ള പാരാനോര്‍മ്മല്‍ വിദഗ്‌ദ്ധരുമായി ക്യാമറ പ്രവര്‍ത്തകര്‍ ഈ ചെറിയ വീട്ടിലേക്ക്‌ നുഴഞ്ഞു കയറി. വീടിന്റെ വിവിധ ഭാഗങ്ങളിലായി ആറു ക്യാമറകളാണ്‌ സെറ്റ്‌ ചെയ്യുന്നത്‌. അതുകൊണ്ട്‌ തന്നെ ഓരോ മുറികളിലും നടക്കുന്നത്‌ എന്താണെന്ന്‌ ഓണ്‍ലൈന്‍ പ്രേക്ഷകര്‍ക്ക്‌ നേരിട്ടു തന്നെ കാണാനാകും. ലൈവ്‌ പരിപാടിയായതിനാല്‍ തട്ടിപ്പാണെന്ന്‌ ആര്‍ക്കും പറയാനാകില്ലെന്നതാണ്‌ ഏറ്റവും പ്രത്യേകത. നിങ്ങള്‍ക്ക്‌ മുന്നിലാണ്‌ എല്ലാം നടക്കുന്നത്‌ അതുകൊണ്ട്‌ തന്നെ വ്യാജ തെളിവോ സൗണ്ട്‌ ഇഫക്‌ട് ചേര്‍ക്കാനോ കഴിയില്ലെന്ന്‌ ടോവേ പറയുന്നു.
സംഘത്തോടൊപ്പം പുരോഹിതനായ ബിഷപ്പിനെ കൂട്ടിയിരിക്കുന്നത്‌ ടീമില്‍ ആര്‍ക്കെങ്കിലും പ്രേതബാധയുണ്ടായാല്‍ അക്കാര്യം നേരിടുന്നതിനയിട്ടാണ്‌. ഒരാളില്‍ പ്രേതം കൂടുമ്പോള്‍ അനുഭവങ്ങള്‍ കൂടുതല്‍ ഭീകരമായിരിക്കും. ഒരാളില്‍ പ്രേതം കൂടുമ്പോള്‍ ശാരീരിക ലക്ഷണങ്ങള്‍ അക്കാര്യം വ്യക്‌തമാക്കും. മയക്കം, വികൃതഭാവം, മാന്തിക്കീറിയ പാടുകള്‍, ശുശ്രുഷകരോ പോലീസോ ആര്‌ അടുത്തുണ്ടായാലും അപാരമായ കരുത്ത്‌ കാട്ടുക എന്നിവയെല്ലാം ഉണ്ടാകുമെന്ന്‌ ടോവേ പറയുന്നു.വിശ്വസനീയമായ ഒരു തെളിവ്‌ ആര്‍ക്കും ഇതുവരെ നല്‍കാനായിട്ടില്ലെങ്കിലും മനുഷ്യനുള്ളിടത്തെല്ലാം പ്രേതാത്മാക്കളും അവയുടെ പ്രവര്‍ത്തനങ്ങളും സംബന്ധിച്ച വിശ്വാസങ്ങളും സങ്കല്‍പ്പങ്ങളും ഉണ്ടാകും. ആള്‍ക്കാര്‍ക്ക്‌ എന്നും കൗതുകം സമ്മാനിക്കുന്ന പ്രേതകഥകളുടെ ഉള്ളറകള്‍ തുറന്നു കാട്ടാന്‍ ഒരുങ്ങുകയാണ്‌ അമേരിക്കയിലെ ഒരുകൂട്ടം പ്രേതവേട്ടക്കാര്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top