വിപ്ലവത്തിന്റേയും വെള്ളിയാഴ്ചയുടേയും നിറം ഇപ്പോ ”പച്ച”.കലണ്ടറില്‍ വെള്ളിയാഴ്ചകളെ പച്ചപുതപ്പിച്ച് സിപിഎം എംഎല്‍എ എം ഹംസ.ജില്ലാ സെക്രട്ടറിയേറ്റ് അംഗത്തിന്റെ നടപടിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പരിഹാസം.

പാലക്കാട്:വിപ്ലവത്തിന്റെ ചുവപ്പന്‍ സ്വപ്നങ്ങള്‍ എന്ന് കമ്മ്യുണിസ്റ്റ് കാരണവന്മാര്‍ എഴുതി വച്ചതൊക്കെ  ഇപ്പൊ ഡിവൈഎഫ്‌ഐക്കാരന്റെ ഫേയ്‌സ്ബുക്ക് പേജില്‍ മാത്രമേ കാണാനാകൂ.സംസ്ഥാന സര്‍ക്കാരിന്റെ തുടക്കത്തില്‍ ലീഗ് മന്ത്രി പികെ അബ്ദുറബ്ബിന് നേരെ ഉയര്‍ന്ന ”പച്ച ബോര്‍ഡ്” വിവാദം ഏറെ ചര്‍ച്ചയാക്കിയത് സിപിഎമ്മാണ്.ഭരണകൂടത്തെ മതവല്‍ക്കരിക്കുന്നു എന്നായിരുന്നു അന്നത്തെ ആരോപണം.പക്ഷേ അതിപ്പോള്‍ സ്വന്തം എംഎല്‍എ ചെയ്താല്‍ പാര്‍ട്ടി എന്ത് ചെയ്യും.എംഎല്‍എ മറ്റാരുമല്ല സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗവും ഒറ്റപ്പാലത്തെ നിയമസഭാ അംഗവുമായ സാക്ഷാല്‍ എം ഹംസ.പുതുവത്സര ആശംസ നേര്‍ന്ന് ഹംസ മണ്ഡലത്തിലെ വിദ്യാലയങ്ങളിലേക്ക് പ്രിന്റ് ചെയ്ത് നല്‍കിയ 2016ലെ കലണ്ടറില്‍ മുഴുവന്‍ വെള്ളിയാഴ്ചകളും പച്ചപുതപ്പിച്ചു.otp kalandar 3

സമഗ്ര വിദ്യാഭ്യാസ പദ്ദതി പ്രോത്സാഹനാര്‍ത്ഥമാണ് കലണ്ടര്‍ എംഎല്‍എ പ്രിന്റ് ചെയ്ത് നല്‍കിയത്.ഒഴിവ് ദിവസങ്ങള്‍ ചുവപ്പിലും ബാക്കിയുള്ളവ കറുപ്പിലും വെള്ളിയാഴ്ചകള്‍ പച്ചയിലുമാണ് അച്ചടിച്ചിരിക്കുന്നത്.ഇത് മുന്‍പെങ്ങുമില്ലാത്ത തരത്തിലുള്ള വര്‍ഗീയവത്കരണമാണെന്നാണ് ആരോപണം.otp kalandar 3 otp kalandar 1തീവ്ര മുസ്ലീം നിലപാട് ഉയര്‍ത്തുന്ന സംഘടനകളുടെ കലണ്ടറുകളില്‍ പോലും വെള്ളിയാഴ്ചയെ പച്ചയടിക്കാറില്ല എന്നിരിക്കെയാണ് ജില്ലയിലെ തന്നെ പ്രമുഖനായ സിപിഎം എംഎല്‍എ ഇത്തരത്തിലൊരു കലണ്ടറുമായി രംഗത്തെത്തിയതെന്നും ശ്രദ്ദേയമാണ്.otp kalandar 2എംഎല്‍എയുടെ ഫോട്ടോയോട് കൂടി അച്ചടിച്ച കലണ്ടര്‍ ഇത്ര വിവാദമായിട്ടും പിന്‍വലിക്കാന്‍ തയ്യാറായിട്ടില്ല.വെള്ളിയാഴ്ച പച്ചയടിക്കുന്നത് കമ്മ്യുണിസമോ എന്ന ചോദ്യവുമായി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ കൊടുമ്പിരി കൊള്ളുകയാണ്.എന്നാല്‍ ഇത് സംബന്ധിച്ച് പ്രതികരിക്കാന്‍ സിപിഎം നേതൃത്വമോ എംഎല്‍എയോ ഇത് വരെ തയ്യാറായിട്ടില്ല.പിണറായിയുടെ നവകേരളമാര്‍ച്ചിന്റെ പ്രചരണാര്‍ഥം നടക്കുന്ന കാല്‍നടജാഥയുടെ മണ്ഡലം ക്യാപ്റ്റന്‍ കൂടിയാണ് കലണ്ടറിനെ പച്ചപുതപ്പിച്ച എം ഹംസ എംഎല്‍എ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top