കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ്. പാര്‍ട്ടിയുടെ സംഘടനാ സംവിധാനം തകര്‍ന്നുപോയെന്നും അതിന്റെ വേരുകള്‍ ഇപ്പോള്‍ പഞ്ചനക്ഷത്ര സംസ്‌ക്കാരത്തിന്റെ പിടിയില്‍ അമര്‍ന്നിരിക്കുകയാണെന്നും ഗുലാം നബി ആസാദ് വിമര്‍ശനമുന്നയിച്ചു. സോണിയ കുടുംബത്തെ തലോടിയും പാര്‍ട്ടിയിലെ സംഘടനാസംവിധാനത്തെ എതിര്‍ത്തുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
72 വര്‍ഷത്തെ ചരിത്രത്തില്‍ കോണ്‍ഗ്രസ് അതിന്റെ ഏറ്റവും വലിയ വീഴ്ചയിലാണെന്നും തുടര്‍ച്ചയായി രണ്ടു ടേമായിട്ട് ലോക്സഭയില്‍ പ്രതിപക്ഷ നേതാവിനെ ഉയര്‍ത്തികാട്ടാന്‍ പോലും കഴിയാത്ത രീതിയില്‍ പാര്‍ട്ടി തകര്‍ന്നടിഞ്ഞെന്നും ഗുലാം നബി ആസാദ് തുറന്നടിച്ചു.
ബീഹാര്‍ തെരഞ്ഞെടുപ്പിലും മറ്റ് സംസ്ഥാനത്തെ ഉപ തെരഞ്ഞെടുപ്പുകളിലും വന്‍തോല്‍വികള്‍ നേരിട്ട ശേഷമായിരുന്നു ആസാദിന്റെ പ്രതികരണം. എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം പാര്‍ട്ടിയെ ബാധിച്ചിരിക്കുന്ന പഞ്ചനക്ഷത്ര സംസ്‌ക്കാരമാണ്. എല്ലാത്തട്ടിലുമുള്ള സംഘടനാ തെരഞ്ഞെടുപ്പ് വേണമെന്നും അദ്ദേഹം ആവര്‍ത്തിച്ചു. തകര്‍ന്നുപോകുമ്പോള്‍ പുന:സംഘടിപ്പിക്കലാണ് ആവശ്യം. താന്‍ ഉയര്‍ത്തുന്നത് നവീകരണത്തിന് വേണ്ടിയുള്ള മുറവിളിയാണെന്നും ഉള്‍പ്പാര്‍ട്ടി വിപ്ലവമല്ലെന്നും പറഞ്ഞു.
കോണ്‍ഗ്രസിനുള്ളില്‍ തങ്ങള്‍ക്ക് ഒരു എതിര്‍പ്പുമില്ല. തങ്ങള്‍ നോക്കുന്നത് നവീകരണത്തിനാണ്. വിപ്ലവം എന്നാല്‍ അവനെ മാറ്റി എന്നെ എടുക്കു എന്നതാണ്. പാര്‍ട്ടി പ്രസിഡന്റാകാന്‍ പോലും ആരുമില്ല. ഉള്‍പാര്‍ട്ടി വിപ്ലവം എന്നാല്‍ മന്ത്രി സൈന്യത്തെ പിടിച്ചെടുത്ത് രാജാവിനെ ആക്രമിക്കുന്നതും അദ്ദേഹത്തെ മാറ്റുകയോ വധിക്കുകയോ ചെയ്യുന്നതിനെയാണ്. ഇവിടെ ഞങ്ങള്‍ നടത്തുന്നത് വിപ്ലവമല്ല. നവീകരണം മാത്രമാകും.” കോണ്‍ഗ്രസിനുള്ളില്‍ പുന:സംഘടനയെക്കുറിച്ചുള്ള വാദം അംഗീകരിക്കപ്പെട്ടു തുടങ്ങിയിട്ടുണ്ട്. പ്രസിഡന്‍്റിനും വര്‍ക്കിംഗ് കമ്മറ്റിക്കും വേണ്ടിയുള്ള ആവശ്യം നേതൃത്വം അംഗീകരിച്ചിട്ടുണ്ട്.