അമദ്പുര: ദളിതര്‍ക്കുവേണ്ടി പതിനേഴുകാരി വരെ ശബ്ദമുയര്‍ത്തി തുടങ്ങി. ബിജെപി ഇനി പേടിച്ചേ മതിയാകൂ. ദളിതര്‍ക്കുനേരെയുള്ള അക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുമ്പോള്‍ ഈ പതിനേഴുകാരിക്ക് വെറുതെയിരിക്കാന്‍ കഴിഞ്ഞില്ല. ഗുര്‍കരണ്‍ ഭാഗതി എന്ന പെണ്‍കുട്ടിയുടെ ശബ്ദമാണ് പഞ്ചാബില്‍ ഉയര്‍ന്നത്.
ലോകമെമ്പാടുമുള്ള ദളിതര്‍ക്ക് വേണ്ടി അവള്‍ ഒരു തീരുമാനമെടുത്തു. അവര്‍ക്കു വേണ്ടി എന്തെങ്കിലും ചെയ്യുക. അവരുടെ അവകാശങ്ങള്‍ നേടിയെടുക്കുക. അതിന് വേണ്ടി തനിക്കറിയാവുന്ന സംഗീതം അവള്‍ മുതല്‍ക്കൂട്ടായെടുത്തു. സൂഫി സംഗീതവും പോപ്പും ഹിന്ദുസ്ഥാനിയുമൊക്കെ കൂട്ടിച്ചേര്‍ന്നൊരു സംഗീത വിസ്മയമാണ് ഗുര്‍കരണ്‍ ഒരുക്കുന്നത്. ഗിന്നി മാഹി എന്നാണ് ഈ പെണ്‍കുട്ടി ഇപ്പോള്‍ അറിയപ്പെടുന്നത്.
പഞ്ചാബിലെ ദളിത് വിഭാഗമായ ജാതവിലാണ് ഗുല്‍കരണ്‍ ജനിച്ചത്. തന്റെ സമുദായ സ്ഥാപകനായ സന്ത് രവിദാസിനെ പ്രകീര്‍ത്തിക്കുന്ന ഗാനങ്ങളാണ് ഗിന്നി പാടുന്നത്. അംബേദ്കറും പലപ്പോഴും ഗിന്നിയുടെ ഗാനങ്ങളിലേക്ക് കടന്നു വരുന്നു. പെണ്‍ ഭ്രൂണഹത്യ, മയക്കുമരുന്നുപയോഗം തുടങ്ങിയ പ്രശ്നങ്ങളും ഗിന്നി ഉയര്‍ത്തിക്കാണിക്കുന്നുണ്ട്. ഒരു ദശകത്തോളമായി ഗിന്നി പാടുന്നുണ്ടെങ്കിലും കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ രണ്ട് ആല്‍ബങ്ങളാണ് ഗിന്നിയെ പ്രശസ്തയാക്കിയത്. ഗിന്നിയുടെ പാട്ടുകള്‍ യൂട്യൂബില്‍ ഉള്‍പ്പെടെ തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ്. ഒരു ലക്ഷത്തോളം പേര്‍ ഗിന്നിയെ യൂട്യൂബില്‍ ഫോളോ ചെയ്യുന്നുണ്ട്.