രണ്ടാം ക്ലാസ്സുകാരിയെ ലൈംഗീക പീഡനത്തിന് ഇരയാക്കിയ ഒമ്പതാം ക്ലാസ്സുകാരി അറസ്റ്റില്‍; ക്രൂരതയ്ക്ക് കാരണം നീലച്ചിത്രങ്ങള്‍ക്ക് അടിമപ്പെട്ടത്; പിടിയിലായത് പതിനെട്ടുകാരി

ന്യൂഡല്‍ഹി: രണ്ടാം ക്ലാസ്സുകാരിയെ ലൈംഗീക പീഡനത്തിന് ഇരയാക്കിയ ഒമ്പതാം ക്ലാസുകാരി അറസ്റ്റില്‍. രണ്ട് വിദ്യാര്‍ത്ഥിനികള്‍ ചേര്‍ന്നാണ് രണ്ടാം ക്ലാസുകാരിയെ സ്‌കൂളില്‍വച്ച് ലൈംഗിക പീഡനത്തിനിരയാക്കിയത്. ഒരാളെ ഇനിയും പിടികൂടാനുണ്ടെന്ന് പൊലീസ് കമ്മീഷണര്‍ പറഞ്ഞു. ഡല്‍ഹിയിലെ മോട്ടി നഗറിലെ സ്‌കൂളിലാണ് സംഭവം നടന്നത്. കഴിഞ്ഞ നാല് മാസമായി ഇവര്‍ കുട്ടിയെ ലൈംഗികമായി ദുരുപയോഗം ചെയ്തുവരികയായിരുന്നു. പിടികൂടാനുള്ളത് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെയാണ്.

പീഡനത്തിനിരയായ പെണ്‍കുട്ടി ശനിയാഴ്ചയാണ് തന്റെ മാതാപിതാക്കളോട് സംഭവത്തെക്കുറിച്ച് പറയുന്നത്. തുടര്‍ന്ന് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമത്തിനാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി. അറസ്റ്റിലായ വിദ്യാര്‍ത്ഥിനി പ്രായപൂര്‍ത്തിയെത്തിയ പെണ്‍കുട്ടിയാണെന്ന് പൊലീസ് പറഞ്ഞു. അതായത് വിവിധ ക്ലാസുകളില്‍ തോറ്റ് സ്‌കൂളില്‍ പഠനം തുടര്‍ന്ന വിദ്യാര്‍ത്ഥിനിയാണ് സംഭവത്തിന് നേതൃത്വം നല്‍കിയത്. സ്‌കൂളിലെ മറ്റ് കുട്ടികളേയും സമാന രീതിയില്‍ പീഡിപ്പിച്ചോ എന്ന സംശയം പൊലീസിനുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രണ്ടാം ക്ലാസുകാരി കുറേ മാസമായി പ്രത്യേക രീതിയിലായിരുന്നു പ്രതികരിച്ച് പോന്നത്. ഇതില്‍ വീട്ടുകാര്‍ക്ക് സംസയമുണ്ടായിരുന്നു. ഈ കുട്ടിയുടെ അച്ഛനും അമ്മയ്ക്കും കാഴ്ച ശക്തി കുറവുമായിരുന്നു. സ്‌കൂളില്‍ പോകാനും മാസങ്ങളായി മടി കാട്ടിയിരുന്നു. അതിനിടെ കഴിഞ്ഞ ദിവസം സ്‌കൂളില്‍ നിന്ന് കരഞ്ഞെത്തിയ പെണ്‍കുട്ടി പീഡനം പുറത്ത് പറയുകയായിരുന്നു. ഒന്‍പതിലും ഏഴിലും പഠിക്കുന്ന കുട്ടികള്‍ ലൈംഗികമായി അല്ലാതേയും പീഡിപ്പിച്ചു. മയക്കുമരന്ന് നല്‍കിയാണ് പീഡനമെന്ന സൂചനയുമുണ്ട്. വസ്ത്രങ്ങള്‍ മാറ്റിയ ശേഷം എന്തോ ശരീരത്തില്‍ കുത്തിവയ്ക്കുമായിരുന്നു. അതിന് ശേഷം നഗ്‌നയായി രണ്ടാം ക്ലാസുകാരിക്കൊപ്പം ഡാന്‍സ് ചെയ്യുകയായിരുന്നു ഈ കുട്ടികളുടെ പതിവ്.

മാസങ്ങളായി അസ്വസ്ഥതകള്‍ പ്രകടിപ്പിക്കുമ്പോള്‍ കുട്ടി വയറുവേദനയാണ് കാരണമായി പറഞ്ഞത്. ഇതിന് ചികില്‍സ നല്‍കിയെങ്കിലും കുട്ടിയില്‍ മാറ്റമൊന്നും ഉണ്ടായില്ല. അതിനിടെയാണ് പീഡന കഥകള്‍ അറിയുന്നത്. ഇതോടെ പരാതിയുമായി സ്‌കൂള്‍ അധികൃതര്‍ക്ക് മുന്നിലെത്തി. എന്നാല്‍ അവര്‍ കാര്യമായെടുത്തില്ലെന്നതാണ് വസ്തു. ഇതോടെ പൊലീസിന് പരാതി നല്‍കി. ഒന്‍പത് ക്ലാസുകാരിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പഠിക്കുന്നത് ഒന്‍പതിലാണെങ്കിലും പിടിയിലായ കുട്ടിക്ക് 18 വയസ്സായെന്ന് പൊലീസ് പറഞ്ഞു. ഇനി പിടികൂടാനുള്ളത് പതിനഞ്ചുകാരിയെയാണ്. അറസ്റ്റിലായ കുട്ടി കുറ്റസമ്മതം നടത്തിയിട്ടുണ്ട്.
ലൈംഗിക വിഡീയോയ്ക്ക് അടിമപ്പെട്ടാണ് രതിവൈകൃതങ്ങളിലേക്ക് ഈ കുട്ടികള്‍ നീങ്ങിയത്. ഇതിന്റെ ഇരയായിരുന്നു രണ്ടാം ക്ലാസിലെ കുട്ടിയെന്ന് പൊലീസ് പറയുന്നു. സ്‌കൂളിലെ പ്രിന്‍സിപ്പളിന്റെ സഹായത്തോടെയാണ് പ്രതിയായ രണ്ടാമത്തെ കുട്ടി രക്ഷപ്പെട്ടത്. പൊലീസ് എത്തുന്നതിന് മുമ്പ് സ്‌കൂളില്‍ നിന്ന് ഈ കുട്ടിയെ രക്ഷിക്കുകയായിരുന്നു.

Top