
മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് ചിത്രമാണ് 22 ഫീമെയില്‍ കോട്ടയം. തന്നെ ചതിച്ച കാമുകന്റെ ലൈംഗീകാവയവും അറുത്ത് മാറ്റിയാണ് നായിക പ്രതികാരം ചെയ്യുന്നത്. എന്നാല്‍ 22 ഫീമെയില്‍ മോഡല്‍ പ്രതികാരം നടന്നതായാണ് വാര്‍ത്താ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
വഞ്ചിച്ച കാമുകന്റെ ജനനേന്ദ്രിയത്തിന് കാമുകി തീയിട്ടതായാണ് വാര്‍ത്തകളില്‍ പറയുന്നത്. തീയിടുക മാത്രമല്ല സംഭവത്തിന്റെ വീഡിയോ എടുത്ത് യൂട്യുബില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഡെയ്‌ലി മെയ്‌ലി അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങളിലൂടെയാണ് ഈ അജ്ഞാത കാമുകിയുടെ പ്രതികാര വാര്‍ത്ത പുറത്തുവന്നത്.
എന്നാല്‍ സംഭവം എവിടെ നടന്നതാണെന്ന് വ്യക്തമല്ല.അടിവസ്ത്രം മാത്രം ധരിച്ച് ഉറങ്ങുന്ന യുവാവിന്റെ സമീപത്ത് എത്തിയ യുവതി ജനനേന്ദ്രിയത്തില്‍ നെയില്‍ പോളിഷ് റിമൂവര്‍ ഒഴിച്ച ശേഷം ലൈറ്റര്‍ ഉപയോഗിച്ച് തീ കൊളുത്തുന്നതാണ് വീഡിയോയില്‍. തീ പടര്‍ന്നു തുടങ്ങിയ ഉടന്‍ ഉറക്കം വിട്ടു എണീറ്റ യുവാവ് തീ അണയ്ക്കാന്‍ നടത്തുന്ന ശ്രമങ്ങളും കാഴ്ചക്കാരില്‍ ചിരി പടര്‍ത്തു.
കാമുകന്‍ തന്നെ വഞ്ചിച്ച് തന്റെ സഹപ്രവര്‍ത്തകയുമായി ചങ്ങാത്തത്തിലായതാണ് യുവതിയെ ചൊടിപ്പിച്ചത്. വഞ്ചിച്ചാല്‍ താന്‍ അക്കാര്യം അറിയില്ലെന്നാണോ നീ കരുതിയതെന്നും യുവതി ചോദിക്കുന്നുണ്ട്.