ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്തെ ഞെട്ടിച്ച് ദുരഭിമാനക്കൊല. തിരക്കേറിയ റോഡില്‍ ഇരുപത്തിമൂന്നുകാരനായ യുവാവിനെ മാതാപിതാക്കളുടെ മു്‌നില്‍ വെട്ടിക്കൊന്നു. യുവാവ് പ്രണയിച്ചിരുന്ന പെണ്‍കുട്ടിയുടെ വീട്ടുകാരാണ് കൊല നടത്തിയത്. വിവാഹ ഫോട്ടോഗ്രാഫറായ അങ്കിത് സക്സേനയാണ ദാരുണമായി കൊല്ലപ്പെട്ടത്.
20 വയസുള്ള ഷെഹ്സാദിയുമായി പ്രണയത്തിലായിരുന്നു സക്സേന. എന്നാല്‍ വ്യത്യസ്ത മതവിഭാഗത്തില്‍ പെട്ടവരായതുകൊണ്ട് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഈ ബന്ധത്തിന് എതിരായിരുന്നു.രഘുബീര്‍ നഗറിലാണ് സംഭവം. തിരക്കേറിയ രോഡില്‍ സക്സേനയുടെ കഴുത്തറത്തുകൊല്ലുകയായിരുന്നു. പെണ്‍കുട്ടിയുടെ അച്ഛന്‍,അമ്മ, ഇളയച്ഛന്‍, അമ്മാവന്‍, എന്നിവരെ കൊലയുമായി ബന്ധപ്പെട്ട് പൊലീസ് പിടികൂടി.
അയല്‍ക്കാരായിരുന്നു സക്സേനയും, ഷെഹ്സാദിയും. ഇരുവരും രണ്ടുവര്‍ഷമായി പ്രണയത്തിലായിരുന്നു. ഡല്‍ഹി സര്‍വകലാശാല സ്‌കൂള്‍ ഓഫ് ഓപ്പണ്‍ ലേണിംഗില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്നു ഷെഹ്സാദി.ഇരുവീട്ടുകാരും യുവതീയുവാക്കളെ ബന്ധം തുടരുന്നതില്‍ നിന്ന് പിന്തിരിപ്പിച്ചിരുന്നെങ്കിലും, സക്സേനയുടെ കുടുംബത്തിന് കാര്യമായ എതിര്‍പ്പുണ്ടായിരുന്നില്ല.എന്നാല്‍,യുവതി അടിക്കടി വീട്ടില്‍ നിന്ന് അപ്രത്യക്ഷയാവുന്നത് വീട്ടുകാരെ ചൊടിപ്പിച്ചിരുന്നു. മറ്റൊരാളെ വിവാഹം കഴിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും യുവതി വഴങ്ങാന്‍ തയ്യാറായിരുന്നില്ല.
വ്യാഴാഴ്ച വൈകിട്ട് തെരുവില്‍ വച്ച് യുവതിയുടെ വീട്ടുകാര്‍ സക്സേനയെ ചോദ്യം ചെയ്യുകയും തുടര്‍ന്ന് പിതാവ് കഴുത്തറക്കുകയുമായിരുന്നു.സക്സേനയുടെ കുടുംബം വിവരമറിഞ്ഞ് ഓടിയെത്തി ആശുപത്രിയിലാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.രാജ്യതത് ദുരഭിമാനകൊലകള്‍ ഏറുന്നത് ആശങ്ക പരത്തുകയാണ്.
ഉടുമല്‍പേട്ടയില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ആറുപേര്‍ക്കു കഴിഞ്ഞ മാസം വധശിക്ഷ നല്‍കിയിരുന്നു. ഭാര്യാപിതാവും കൊലയാളി സംഘത്തിലെ പ്രധാനി ജഗദീഷുമടക്കമുള്ളവര്‍ക്കാണ് വധശിക്ഷ. ഒരാള്‍ക്ക് ഇരട്ടജീവപര്യന്തവും മറ്റൊരാള്‍ക്ക് അഞ്ചു വര്‍ഷം തടവും വിധിച്ചിട്ടുണ്ട്. യുവതിയുടെ അമ്മയും അമ്മാവനും ഉള്‍പ്പെടെ മൂന്നു പ്രതികളെ വെറുതെ വിട്ടു.
തിരുപ്പൂര്‍ പ്രത്യേക സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്. രാവിലെ കേസ് പരിഗണിച്ച കോടതി 11 പ്രതികളും കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു.തേവര്‍ സമുദായത്തില്‍പ്പെട്ട കൗസല്യ എന്ന യുവതിയെ പ്രണയിച്ചു വിവാഹം കഴിച്ച ദലിത് യുവാവായ ദിണ്ഡിഗല്‍ സ്വദേശി ശങ്കറിനെ മാര്‍ച്ച് 13 നാണു ഉടുമല്‍പേട്ട നഗരമധ്യത്തില്‍വച്ചു ക്വട്ടേഷന്‍ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. കൗസല്യയുടെ പിതാവ് ചിന്നസ്വാമി, മാതാവ് അന്നലക്ഷ്മി, അമ്മാവന്‍ പാണ്ടിദുരൈ എന്നിവരുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു കൊലപാതകമെന്നാണു കേസ്.