സ്വന്തം ലേഖകൻ
കാലിഫോർണിയ: സിനിമയിലും മോഡലിങ്ങിലും അവസരങ്ങൾ കുറഞ്ഞതോടെ മുൻ സൗന്ദര്യറാണിയുടെ കുടുംബത്തിലും സാമ്പത്തിക പരാധീനതകൾ തുടങ്ങി. പോൺസിനിമയിൽ അവസരം ലഭിച്ചെങ്കിലും ഇത് തുടരാൻ സാധിച്ചില്ല. ഇതോടെയാണ് സ്വന്തമായി പോൺ സിനിമ നിർമിക്കുന്നതിനു ഇവർ തയ്യാറായത്. ഇതിനായി ഇവർ കണ്ടെത്തിയതാവട്ടെ ബന്ധുവായ പെൺകുട്ടിയെ ലൈംഗികമായി ഉപയോഗിക്കുന്നതിനായിരുന്നു.
എന്നാൽ, ബന്ധുവായ കുട്ടിയെ ഉപയോഗിച്ച് പോൺ വീഡിയോകൾ നിർമ്മിച്ച് പണമുണ്ടാക്കിയ കുറ്റത്തിന് പെട്ടിരിക്കുകയാണ് മുൻ സൗന്ദര്യറാണിയായ മേഗൻ ബ്രിയന്ന ആൾട്ട് എന്ന യുവതി. ചൈൽഡ് പോണോഗ്രഫിയെന്ന കുറ്റം ചുമത്തിയാണ് മുൻ സൗന്ദര്യറാണി കൂടിയായ മേഗൻ ബ്രിയന്ന ആൾട്ട് എന്ന ഇരുപത്തിയേഴുകാരിയെ ശിക്ഷിച്ചിരിക്കുന്നത്. നാലുവയസ്സുള്ള ബന്ധുവായ കുട്ടിയെ ഉപയോഗിച്ചാണ് ഇവർ വീഡിയോകൾ നിർമ്മിച്ചിരുന്നത്.
ഇത്തരം വീഡിയോകൾ ആവശ്യക്കാർക്ക് എത്തിച്ച് പണവും മറ്റ് ഉപഹാരങ്ങളും ഇവർ നേടിയെന്നാണ് പോലീസ് പറയുന്നത്. മൂന്ന് വർഷത്തേക്കാണ് കോടതി ഇവരെ ശിക്ഷിച്ചിരിക്കുന്നത്. മാത്രമല്ല 15 ദിവസം സാമൂഹ്യസേവനവും നടത്തണം. സതേൺ കാലിഫോർണിയക്കാരിയായ മേഗൻ മൂന്ന് കുട്ടികളുടെ അമ്മ കൂടിയാണ്. സാൻഡിയാഗോ കൗണ്ടിയിൽ വെച്ച് നാളുകൾക്ക് ശേഷമുള്ള പോലീസ് നിരീക്ഷണത്തിന് ശേഷമാണ് മേഗൻ പിടിക്കപ്പെട്ടത്.
മിസ്സിസ്സ് ഓറഞ്ച് കൗണ്ടിയായി മേഗൻ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മാത്രമല്ല അതേവർഷം തന്നെ മിസ്സിസ്സ് കാലിഫോർണിയ സൗന്ദര്യമത്സരത്തിലും മേഗൻ പങ്കെടുത്തിരുന്നു. സതേൺ കാലിഫോർണിയിലെ ഇർവിനിലാണ് താമസം. ഓൺലൈൻ വഴി സെക്‌സ് വിൽപനയും ഇവർക്കുണ്ടായിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. ഇടപാടുകാരുമായി സ്വന്തം വീട്ടിൽ കുട്ടികൾക്ക് മുന്നിൽ വെച്ചുപോലും ഇവർ ലൈംഗിക ബന്ധത്തിലേർപ്പെട്ടിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.


