ജഡ്ജിയമ്മാവന്‍ ദിലീപിനൊപ്പമല്ല..കാവ്യയും !..

കൊച്ചി: ജഡ്ജിയമ്മാവന്‍റെ തിരുനടയില്‍ വഴിപാടുകള്‍ നടത്തിയിട്ടും ദിലീപിന് രക്ഷയില്ല. ദിലീപിന് ജാമ്യം ലഭിക്കുന്നതിനായി ഭാര്യ കാവ്യ മാധവനും സഹോദരന്‍ അനൂപും കോട്ടയം പൊന്‍കുന്നത്തിനു സമീപം ചെറുവള്ളിയിലുള്ള ജഡ്ജിയമ്മാവന്‍ കോവിലില്‍ ദര്‍ശനം നടത്തി വഴിപാടുകള്‍ നടത്തിയിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് അനൂപ് ചെറുവള്ളി ദേവീക്ഷേത്രത്തിലെ ജഡ്ജിയമ്മാവനു മുന്നിലെത്തി വഴിപാടുകള്‍ നടത്തിയത്.വെളളിയാഴ്ച കാവ്യയുമെത്തി. വ്യവഹാരങ്ങളില്‍ പെട്ടുഴലുന്നവര്‍ ഇവിടെയെത്തി പ്രാര്‍ഥിച്ചാല്‍ ഫലസിദ്ധിയുണ്ടാകുമെന്നാണ് വിശ്വാസം. കഴിഞ്ഞ ചൊവ്വാഴ്ചയാണ് അനൂപ് ചെറുവള്ളി ദേവീക്ഷേത്രത്തിലെ ജഡ്ജിയമ്മാവനു മുന്നിലെത്തി വഴിപാടുകള്‍ നടത്തിയത്.വ്യവഹാരങ്ങളില്‍ പെട്ടുഴലുന്നവര്‍ ഇവിടെയെത്തി പ്രാര്‍ഥിച്ചാല്‍ ഫലസിദ്ധിയുണ്ടാകുമെന്നാണ് വിശ്വാസം.
ചൊവ്വാഴ്ച വൈകിട്ട് സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പം എത്തിയ അനൂപ് ജഡ്ജിയമ്മാവന്‍റെ പ്രീതിക്കായി അട വഴിപാടു കഴിച്ചു. പ്രത്യേക പ്രാര്‍ത്ഥനകള്‍ക്കും പൂജകള്‍ക്കും ശേഷം രാത്രി പത്തരയോടെയാണ് ഇവര്‍ മടങ്ങിയത്. കഴിഞ്ഞദിവസം അനൂപിന്‍റെ സുഹൃത്ത് കേഷത്രത്തിലെത്തി വഴിപാട് രസീത് എടുത്തിരുന്നു. തുടര്‍ന്നാണ് അനൂപ് വൈകിട്ടോടെയാണ് ക്ഷേത്രത്തിലെത്തിയത്.ജാമ്യം ലഭിച്ചാല്‍ ഉടന്‍തന്നെ ദിലീപും ഇവിടെയെത്തുമെന്ന് ക്ഷേത്രം ഭാരവാഹികളെ അനൂപ് അറിയിക്കുകയും ചെയ്തു. ഇതോടെ ക്ഷേത്രത്തെ കുറിച്ച്‌ ജനം ചര്‍ച്ച ചെയ്യാന്‍ തുടങ്ങി. പല പ്രമുഖരും ഇവിടെ ദര്‍ശനം നടത്താറുണ്ടെന്നും വ്യവഹാരങ്ങളില്‍ വിജയിച്ച്‌ ജഡ്ജിയമ്മാവന്‍റെ ഭക്തരായി തീര്‍ന്നെന്നും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ സത്യത്തിന് വേണ്ടി സ്വജീവന്‍ ത്യജിച്ച ജഡ്ജിയമ്മാവന്‍ എപ്പോഴും സത്യത്തിനൊപ്പമേ നില്‍ക്കൂ എന്നാണ് വിശ്വാസം.അതിനിടെ ദിലീപിനെ കാവ്യയും കാവ്യയുടെ കുടുമ്പവും കൈ ഒഴിയുന്നതായി പ്രചാരണം ഉണ്ട്.ജയിലിൽ നിന്നും ഒരു കിലോമീറ്റർ അകലത്തിൽ താമസിക്കുന്ന കാവ്യ ഇതുവരെ ദിലീപിനെ കാണാം പോയിരുന്നില്ല

Top