അഹമ്മദാബാദ്: തെരുവില്‍ അലഞ്ഞുതിരിഞ്ഞു നടക്കുകയായിരുന്ന യുവതിയെ വയറുവേദനയെത്തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചപ്പോള്‍ ഡോക്ടര്‍മാരും ഇത്രയ്ക്ക് പ്രതീക്ഷിച്ചില്ല. ശസ്ത്രക്രിയയില്‍ പുറത്തെടുത്തത് ഒന്നരക്കിലോയോളം തൂക്കം വരുന്ന സ്വര്‍ണാഭരണങ്ങളും ഇരുമ്പാണികള്‍, നട്ടുകളും ബോള്‍ട്ടുകളും, സേഫ്റ്റിപിന്നുകള്‍ തുടങ്ങിയവയും.
മാനസികനില തെറ്റിയ യുവതി തെരുവില്‍ അലഞ്ഞുതിരിഞ്ഞ് നടക്കുകയായിരുന്നു. തുടര്‍ന്ന് സന്നദ്ധ പ്രവര്‍ത്തകര്‍ മാനസികാരോഗ്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇവിടെ വച്ച് വയറുവേദന അനുഭവപ്പെടുന്നെന്ന് പറഞ്ഞതിനെത്തുടര്‍ന്നാണ് സിവില്‍ ഹോസ്പിറ്റലിലേക്ക് കൊണ്ടു വന്നതും പരിശോധനയ്ക്ക് ശേഷം ശസ്ത്രക്രിയ നടത്താന്‍ തീരുമാനിച്ചതും.
രണ്ട് മണിക്കൂറിലധികം നീണ്ടുനിന്നതായിരുന്നു ശസ്ത്രക്രിയയ്‌ക്കൊടുവില്‍ പോലീസ് കണ്ടെടുത്തത് താലിമാല, സ്വര്‍ണത്തിലും പിച്ചളയിലും പണിത വളകള്‍, മോതിരങ്ങള്‍, ഇരുമ്പാണികള്‍, നട്ടുകളും ബോള്‍ട്ടുകളും, സേഫ്റ്റിപിന്നുകള്‍ എന്നിവയാണ്.
അക്യുഫാജിയ എന്ന രോഗാവസ്ഥയുള്ള സ്ത്രീ ഇവയൊക്കെയും വിഴുങ്ങിയതാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. നാല്‍പത് വയസിലധികം പ്രായം തോന്നുന്ന സ്ത്രീ മഹാരാഷ്ട്ര സ്വദേശിയാണെന്നാണ് പറയുന്നത്.