
കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ 10 ലക്ഷം രൂപ മൂല്യമുള്ള സ്വര്‍ണം പിടികൂടി. സംഭവത്തില്‍ കാസര്‍ഗോഡ് ബന്തടുക്ക സ്വദേശി അഹമ്മദ് കബീര്‍ അറസ്റ്റില്‍. അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണം കണ്ണൂര്‍ എയര്‍പോര്‍ട്ട് പൊലീസാണ് പിടികൂടിയത്. പ്രതിയില്‍ നിന്ന് 221 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തു. വിമാനത്താവളത്തില്‍ പരിശോധനയ്ക്ക് ശേഷം പുറത്തിറങ്ങിയ യാത്രക്കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.