സ്വർണ വില വീണ്ടും കൂടി: പവന് 120 രൂപ വർദ്ധിച്ചു

കൊച്ചി: കേരളത്തിൽ സ്വർണവില വീണ്ടും കൂടി. പവന് 120 രൂപ വർദ്ധിച്ച് 35,880 രൂപയായി. 15 രൂപയാണ് ഗ്രാമിന് വർധിച്ചത്. 4485 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. രണ്ടു ദിവസത്തിനു ശേഷമാണ് വിലയിൽ വർദ്ധനവ് ഉണ്ടാകുന്നത്.

16ന് ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയായ 36,920 രൂപയിൽ സ്വർണവില എത്തിയിരുന്നു. പിന്നീട് ഏകദേശം 1200 രൂപ കുറഞ്ഞ ശേഷമാണ് ഇന്ന് സ്വർണവില വീണ്ടും കൂടിയത്. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിലേക്ക് കൂടുതൽ ആളുകൾ എത്തുന്നതാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top