സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ വി​ല​ വർദ്ധനവ്: പവന് 240 രൂപ കൂടി

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ വി​ല​യിൽ വർദ്ധനവ്. ഗ്രാ​മി​ന് 30 രൂ​പ​യും പ​വ​ന് 240 രൂ​പ​യു​മാ​ണ് ഇ​ന്ന് കൂടിയത്. ഇ​തോ​ടെ ഗ്രാ​മി​ന് 4,530 രൂ​പ​യും പ​വ​ന് 36,240 രൂ​പ​യു​മാ​യി.

അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ൽ സ്വ​ർ​ണം ട്രോ​യ് ഔ​ൺ​സി​ന് 1,775 ഡോ​ള​റാ​യി ഉ​യ​ർ​ന്നു. ഇ​താ​ണ് ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ലും വി​ല ഉ​യ​രാ​ൻ കാ​ര​ണം. ബു​ധ​നാ​ഴ്ച പ​വ​ന് 200 രൂ​പ​യു​ടെ കു​റ​വ് ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. പി​ന്നാ​ലെ​യാ​ണ് ഇ​ന്ന് വി​ല വ​ർ​ധ​ന​വ് ഉ​ണ്ടാ​യ​ത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top