സ്വര്‍ണക്കടത്ത് അന്വേഷണം മലബാറിലെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പിലേക്ക്.പണം തീവ്രവാദ പ്രവർത്തനത്തിലേക്ക് ഒഴുകുന്നു?സരിത്തും സ്വപ്‌നയും മുഖ്യഇടനിലക്കാര്‍. ഫൈസല്‍ ഫരീദും ക്യാരിയര്‍.

തിരുവനന്തപുരം: തീവ്രവാദ ഗ്രുപ്പുകൾക്ക് മതപരിവർത്തനം അടക്കമുള്ള പ്രവർത്തനത്തിന് കോടികൾ പണം ഒഴുക്കുന്നു എന്നും മറ്റു പല ആരോപണവും ഉള്ള പ്രമുഖ ജ്വല്ലറി വീണ്ടും സംശയ നിഴലിൽ . യുഎഇ കോണ്‍സുലേറ്റിലെ ഡിപ്ലോമാറ്റിക് ക്യാരിയര്‍ വഴി സ്വര്‍ണം കടത്തുന്നതിനു പിന്നില്‍ വന്‍ഗ്രൂപ്പുകളെന്ന നിഗമനത്തില്‍ കസ്റ്റംസ് എത്തിയിരിക്കുന്നു എന്ന് റിപ്പോർട്ട് . ഇപ്പോള്‍ അറസ്റ്റിലായ കോണ്‍സുലേറ്റ് മുന്‍ പിആര്‍ഒ സരിത്തിനോ മറ്റൊരു പ്രതി സ്വപ്‌ന സുരേഷിനോ സ്വര്‍ണക്കടത്ത് ആര്‍ക്കു വേണ്ടി എന്നതിന്റെ കൃത്യമായ വിവരം ലഭിച്ചിട്ടില്ലെന്നാണ് കസ്റ്റംസ് വിലയിരുത്തുന്നത്. തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങള്‍ വഴി പത്തിലേറെ തവണ ഇവര്‍ വ്യാജരേഖകള്‍ ചമച്ച് ഇപ്പോഴും കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരാണെന്നു കാട്ടി സ്വര്‍ണം കടത്തിയിട്ടുണ്ട്. കൊച്ചിയിലെ ഒരു ഫൈസല്‍ ഫരീദാണ് തങ്ങളില്‍ നിന്ന് സ്വര്‍ണ കൈപ്പറ്റിയിരുന്നെന്നാണ സരിത് നല്‍കിയ മൊഴിയുണ്ട് എന്ന് റിപ്പോർട്ട് .

എന്നാല്‍, ഇയാളും മറ്റൊരു ക്യാരിയല്‍ മാത്രമാണെന്നാണ് കസ്റ്റംസ് കരുതുന്നത്. മലബാറിലെ ഒരു പ്രമുഖ ജ്വല്ലറി ഗ്രൂപ്പിലേക്ക് സ്വര്‍ണം ഒഴുകുന്നതെന്ന ചില സൂചനകള്‍ കസ്റ്റംസിനു ലഭിച്ചിട്ടുണ്ട് എന്ന് ജന്മഭൂമി റിപ്പോർട്ട് ചെയ്യുന്നു . കുറഞ്ഞ കാലയളവില്‍ വന്‍തോതില്‍ സ്വത്തുക്കളും സ്ഥാപനങ്ങളും സ്വന്തമാക്കിയ ഈ ഗ്രൂപ്പ് ഗള്‍ഫ് രാജ്യങ്ങളിലും ജ്വല്ലറി അടക്കം പലസ്ഥാപനങ്ങളുമുണ്ട്. എന്നാല്‍, ഇവരിലേക്ക് സ്വര്‍ണം എത്തുന്ന വഴികള്‍ ഇപ്പോഴും കസ്റ്റംസിനു കൃത്യമായി കണ്ടെത്താന്‍ സാധിച്ചിട്ടില്ല. അഞ്ചിലേറെ ക്യാരിയര്‍മാര്‍ വഴിയാണ് അവസാന ഇടത്തേക്ക് സ്വര്‍ണം എത്തുന്നത്. ഇങ്ങനെ വരുന്ന പണം കേരളത്തിലെ തീവ്രവാദ പ്രവർത്തനത്തിനു ഒഴുക്കുന്നു എന്നും സംസ്ഥാനത്തെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പ് എൻഐഎ നിരീക്ഷണത്തിൽ ആണെന്നും മുൻപ് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തുടക്കത്തിലുള്ള ഇടനിലക്കാരെക്കാള്‍ വളരെ വലിയ വിശ്വസ്തരെയാണ് അവസാന കണ്ണിയില്‍ സ്വര്‍ണക്കടത്തുകാര്‍ നിയോഗിക്കുക. അതിനാല്‍ തന്നെ ആദ്യ ഇടനിലക്കാര്‍ പിടിയിലായാലും യഥാര്‍ഥ കള്ളക്കടത്തുകാരെ കണ്ടെത്തുക പ്രയാസകരമാകും. ഇത്തരം ഇടിലക്കാര്‍ക്കെല്ലാം നേരിട്ട് പണമായി ആണ് കമ്മിഷന്‍ നല്‍കുക. ഒരു തരത്തിലുള്ള ബാങ്ക് ഇടപാടുകളും കമ്മിഷന്‍ കാര്യത്തില്‍ ഉണ്ടാകില്ലെന്നും കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. കേസിലെ പ്രധാനപ്രതി സ്വപ്‌ന സുരേഷിന്റെ അറസ്റ്റോടു കൂടി മാത്രമേ സ്വര്‍ണക്കടത്തിന്റെ കൂടുതല്‍ ആഴങ്ങള്‍ കണ്ടെത്താകൂ. അതേസമയം, ജ്വല്ലറി ആവശ്യങ്ങള്‍ക്കായി മാത്രം ഇത്രയധികം സ്വര്‍ണം കടത്താറില്ലെന്നും മറ്റുതരത്തിലുള്ള ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇതു ഉപയോഗിച്ചിട്ടുണ്ടോ എന്നത് കേന്ദ്ര ഏജന്‍സികള്‍ പരിശോധിക്കുന്നുണ്ട്.

സംസ്ഥാനത്ത് ഐഎസ് ഭീകര ശൃംഖല ശക്തമാണെന്നു കണ്ടെത്തിയ സാഹചര്യത്തിൽ തീവ്രവാദികൾക്കു ഫണ്ട് എത്തിക്കുന്ന കേന്ദ്രങ്ങളെപ്പറ്റി എൻഐഎ അന്വേഷണം ആരംഭിക്കുന്നു. സ്വർണക്കടത്തിലൂടെയും കുഴൽപ്പണത്തിലൂടെയുമാണ് കേരളത്തിൽ തീവ്രവാദികൾക്കു പണം എത്തിക്കുന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത് എന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു . ഐഎസിന്റെ സെല്ലുകളായി പ്രവർത്തിക്കുന്ന തീവ്രവാദികൾക്കു പണം എത്തിക്കുന്നതിനാണ് സംസ്ഥാനത്തെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പ് കോടികൾ ഒഴുക്കുന്നുണ്ടെന്നാണ് എൻഐഎ സംഘം കണ്ടെത്തിയിരിക്കുന്നത് എന്നായിരുന്നു മുൻപ് വന്ന റിപ്പോർട്ടുകൾ .

സംസ്ഥാന കേന്ദ്രങ്ങളിലെ മതപരിവർത്തന സെന്റുകൾ കേന്ദ്രീകരിച്ചാണ് പ്രധാനമായും തീവ്രവാദ പ്രവർത്തനങ്ങൾക്കും, ഐഎസ് റിക്രൂട്ട്‌മെന്റിനും സംഘം ചുക്കാൻ പിടിക്കുന്നത്. ഇത്തരത്തിൽ തീവ്രവാദത്തിലും, മത ഭീതരതയിലും ആകൃഷ്ടരാവുന്നവർക്കു ആവശ്യത്തിനു പണം നൽകുന്നത് സംസ്ഥാനത്തും പുറത്തും നെറ്റ് വർക്കുള്ള ജ്വല്ലറി ഗ്രൂപ്പാണെന്നാണ് സൂചന ലഭിച്ചിരിക്കുന്നത്. തീവ്രവാദത്തിനു സഹായം നൽകുന്നതിനു മാത്രമല്ല, കുഴൽപണം കടത്തിനും, സ്വർണക്കടത്തിനുമായി ഗുണ്ടാ സംഘങ്ങൾ വരെ ഇവർക്കുണ്ടെന്ന സൂചനയാണ് എൻഐഎ സംഘത്തിനു ലഭിക്കുന്നത്.

സംസ്ഥാനത്തെമ്പാടും നെറ്റ് വർക്കുള്ള ഈ സംഘത്തിലേയ്ക്കു രണ്ടു തരത്തിലാണ് റിക്രൂട്ട്‌മെന്റ് നടക്കുന്നത്. സ്വർണവും – കുഴൽപ്പണവും കടത്തുന്നതിനായി കൊച്ചിയിലെ പ്രമുഖ ഗുണ്ടയുടെയും, രാഷ്ട്രീയ നേതാവിന്റെയും സ്വാധീനത്തിൽ അൻപതംഗ യുവാക്കളുടെ സംഘം തന്നെ ഇവർക്കുണ്ട്. കോഴിക്കോട്, തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് സ്വർണക്കടത്ത് അധോലോക സംഘം തന്നെ ഇവർക്കു വേണ്ടി പ്രവർത്തിക്കുന്നുണ്ട്. ഇതു കൂടാതെയാണ് കടൽമാർഗം എത്തിക്കുന്ന കുഴൽപ്പണം. കേരളത്തിൽ പ്രതിമാസം 100 കോടിയ്ക്കു മുകളിൽ കുഴൽപ്പണം എത്തുന്നുണ്ടെന്നാണ് എൻഐഎ സംഘം കണ്ടെത്തിയിരിക്കുന്നത്. ഇതിൽ ഏറെയും ഈ ജ്വല്ലറി ഗ്രൂപ്പിന്റെ അറിവോ രഹസ്യസമ്മതത്തോടെയാണെന്നും എൻഐഎ കണ്ടെത്തിയിട്ടുണ്ട്. ഇതിനു വേണ്ടി മാത്രമായി പ്രത്യേകം ഗുണ്ടാ സംഘങ്ങളെയും ഇവർ സജ്ജീകരിച്ചിട്ടുമുണ്ട്. നിലവിലെ സാഹചര്യത്തിൽ ഈ ജ്വല്ലറി ശൃംഖലയുടെ ബാങ്ക് അക്കൗണ്ടുകളുടെയും ഇടപാടുകളുടെയും വിശദാംശങ്ങൾ എൻഐഎ സംഘം ശേഖരിച്ചിട്ടുണ്ട് എന്നും ഉള്ള റിപ്പോർട്ടുകൾ ഇപ്പോൾ ശരിയായി വരികയാണോ ?

Top