അര്‍ജുന്‍ ആയങ്കിയുമായി ഫേസ്ബുക്ക് വഴിയുള്ള ബന്ധം മാത്രം. അത് ചെഗുവേരത്തൊപ്പിയിലെ നക്ഷത്രം; പൊലീസ് യൂണിഫോമിലേതല്ലെന്ന് ഷാഫി

കൊച്ചി:സ്വർണ്ണക്കടത്ത് കേസിലെ പ്രതിസ്ഥാനനത്തുള്ള അർജുൻ ആയങ്കിയുമായി നേരിട്ട് ബന്ധമില്ലന്ന് ടിപി വധക്കേസ് പ്രതി മുഹമ്മദ് ഷാഫി. ഫെയ്സ്ബുക്ക് വഴിയുള്ള പരിചയം മാത്രമാണുള്ളതെന്നും ഷാഫി കസ്റ്റംസിന് മൊഴി നല്‍കി. കഴിഞ്ഞ ദിവസംഷാഫിയുടെ വീട്ടില്‍ നിന്ന് കസ്റ്റംസ് കണ്ടെത്തിയ ലാപ്ടോപ് സഹോദരിയുടേതാണെന്നും പൊലീസ് സ്റ്റാർ ചെഗുവേരത്തൊപ്പിയിലേതാണെന്നും ഷാഫി പറഞ്ഞു.

ഇന്ന് രാവിലെയാണ് മുഹമ്മദ് ഷാഫി കസ്റ്റംസിന് മുന്നിൽ ഹാജരായത്. ചോദ്യം ചെയ്യല്‍ തുടരുകയാണ്. അതേസമയം, രാമനാട്ടുകര സ്വര്‍ണക്കടത്ത് കേസിലെ പ്രതി അർജുൻ ആയങ്കിക്ക് അന്തര്‍സംസ്ഥാന കള്ളക്കടത്ത് റാക്കറ്റുമായി ബന്ധമുണ്ടെന്നാണ് കസ്റ്റംസ് വ്യക്തമാക്കുന്നത്. രാജ്യത്തിന്‍റെ സാമ്പത്തിക സുരക്ഷയ്ക്ക് ഭീഷണിയാണ് കെസിലെ പ്രതികളെന്നും കസ്റ്റംസ് കോടതിയില്‍ വ്യക്തമാക്കി. അര്‍ജുന്‍റെ റിമാന്‍റ് കാലാവധി 14 ദിവസത്തേക്ക് നീട്ടണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് കസ്റ്റംസിന്‍റെ വിശദീകരണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പോലീസ് യൂണിഫോമിലെ നക്ഷത്രം, ലാപ് ടോപ് എന്നിവയാണ് കസ്റ്റംസ് ഷാഫിയുടെ വീട്ടിൽ നിന്നും പിടിച്ചെടുത്തത്. എന്നാൽ നക്ഷത്രം പോലീസ് തൊപ്പിയിലേതല്ലെന്നും, ചെഗുവേരയുടെ തൊപ്പിയിലേത് ആണെന്നും ഷാഫി കസ്റ്റംസിനോട് പറഞ്ഞു. ലാപ് ടോപ് സഹോദരിയുടേതാണ്. സ്വർണക്കടത്തിൽ ബന്ധമില്ലെന്നും ഷാഫി പറഞ്ഞു.

അതേസമയം പാർട്ടി നേതൃത്വത്തിന്റെ അറിവോടെയുള്ള കളികളാണ് സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഉണ്ടാകുന്നതെന്നാണ് സൂചന. ജയിലിൽ മൊബൈൽ ഫോൺ ഉപയോഗിക്കാൻ അനുവാദമില്ലെന്നും, പിന്നെ എങ്ങിനെയാണ് സ്വർണക്കടത്ത് ആസൂത്രണം ചെയ്യുക എന്നുമാണ് ഷാഫി ചോദിക്കുന്നത്. എന്നാൽ ഷാഫിയ്ക്കും കൊടി സുനിയ്ക്കും പങ്കുണ്ടെന്ന് അർജുനും ആവർത്തിക്കുന്നു. അന്വേഷണ സംഘത്തെ കുഴപ്പത്തിലാക്കി അന്വേഷണം അട്ടിമറിക്കുന്നതിനുള്ള നീക്കമാണ് ഇതെന്നാണ് സംശയിക്കുന്നത്.

കരിപ്പൂർ കേന്ദ്രീകരിച്ചുള്ള സ്വർണക്കടത്തിൽ ടിപി കേസ് പ്രതികളായ മുഹമ്മദ് ഷാഫി, കൊടി സുനി എന്നിവർക്ക് പങ്കുണ്ടെന്നാണ് അർജുൻ കസ്റ്റംസിനോട് വെളിപ്പെടുത്തിയത്. രാമനാട്ടുകര സംഭവത്തിന് ശേഷം ഒളിച്ചുതാമസിക്കാൻ സഹായം നൽകിയത് ഇവരാണെന്നും അർജുൻ പറഞ്ഞിരുന്നു. ഇതേ തുടർന്നാണ് കെടിസുനിയ്ക്കും ഷാഫിയ്ക്കും നോട്ടീസ് അയച്ചത്. ഷാഫിയുടെ വീട്ടിൽ കസ്റ്റംസ് പരിശോധനയും നടത്തിയിരുന്നു.

Top