റമീസ് സെല്ലിൽ ലഹരി ഉപയോഗിച്ചുവെന്നും സരിത്ത് കാവൽ നിന്നുവെന്നും സിസിടിവി ദൃശ്യങ്ങൾ ;സ്വർണ്ണക്കടത്ത് കേസ് പ്രതികൾ ജയിൽ ചട്ടങ്ങൾ പാലിക്കുന്നില്ലെന്ന് ജയിൽ വകുപ്പിന്റെ റിപ്പോർട്ട്

സ്വന്തം ലേഖകൻ

കൊച്ചി : സ്വർണക്കടത്ത് കേസിൽ ജയിലിൽ കഴിയുന്ന പ്രതികളായകെ.ടി റമീസും സരിത്തും ജയിൽ ചട്ടങ്ങൾ പാലിക്കുന്നില്ലെന്ന് ജയിൽ വകുപ്പ്. റമീസ് സെല്ലിനുള്ളിൽ ലഹരി ഉപയോഗിച്ചുവെന്നും സരിത്ത് അതിന് കാവൽ നിന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംഭവം ചൂണ്ടിക്കാണിച്ച് ജൂലൈ അഞ്ചിനുള്ള സിസിടിവി ദൃശ്യങ്ങളടക്കം ചൂണ്ടിക്കാണിച്ചാണ് ജയിൽ വകുപ്പ് റിപ്പോർട്ട് സമർപ്പിച്ചത്. പൂജപ്പുര സെൻട്രൽ ജയിൽ സൂപ്രണ്ടാണ് കോടതിക്ക് റിപ്പോർട്ട് നൽകിയത്. എൻഐഎ കോടതി, എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി, സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന കോടതിയിലുമാണ് പൂജപ്പുര സെൻട്രൽ ജയിൽ സൂപ്രണ്ട് റിപ്പോർട്ട് നൽകിയത്.

ജയിലേക്ക് പാഴ്‌സലായി എത്തുന്ന സാധനങ്ങൾ പെട്ടെന്ന് നൽകാത്തതിന് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നുവെന്നും പുറത്തുനിന്നുള്ള ഭക്ഷണം ആവശ്യപ്പെട്ട് പ്രതികൾ നിർബന്ധം പിടിക്കുന്നുവെന്നും ജയിൽ സൂപ്രണ്ട് സമർപ്പിച്ച റിപ്പോർട്ടിലുണ്ട്.

അതേസമയം സരിത്തിന്റെ അമ്മയുടെ പരാതിയിൽ ജയിൽ ഡിജിപിയോട് എറണാകുളം എക്കണോമിക് ഒഫൻസ് കോടതി വിശദീകരണം തേടി. സരിത്തിനെ അപായപ്പെടുത്താൻ ശ്രമം നടക്കുന്നതായി കസ്റ്റംസ് കമ്മീഷണർക്കും സരിത്തിന്റെ അമ്മ നേരത്തെ പരാതി നൽകിയിരുന്നു.

Top