സംസ്ഥാനത്ത് വീണ്ടും സ്വർണ്ണക്കടത്ത്..! തിരുവനന്തപുരത്ത് കോട്ടയം സ്വദേശിയിൽ നിന്നും പിടികൂടിയത് 76 ലക്ഷം രൂപയുടെ സ്വർണ്ണം

സ്വന്തം ലേഖകൻ

തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും സ്വർണ്ണക്കടത്ത്. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും രഹസ്യമായി കടത്താൻ ശ്രമിച്ച 1.7 കിലോ സ്വർണം പിടികൂടി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിപണയിൽ ഏകദേശം 76 ലക്ഷം രൂപ വിലവരുന്ന സ്വർണ്ണമാണ് പിടികൂടിയത്. ഷാർജയിൽ നിന്നുമാണ് കോട്ടയം സ്വദേശി സ്വർണം കൊണ്ടുവന്നത്.

ഇതിനിടെ മണിക്കൂറുകൾക്ക് മുൻപ് കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും സ്വർണം അധികൃതർ പിടികൂടിയിരുന്നു. കരിപ്പൂർ വിമാനത്താവളം വഴി രഹസ്യമായി കടത്താൻ ശ്രമിച്ച 2.198 കിലോ സ്വർണമാണ് പിടിച്ചെടുത്തത്.

മിശ്രിത രൂപത്തിലായിരുന്നു മലപ്പുറം കടുങ്ങൂത്ത് സ്വദേശിയായ റഷീദ് സ്വർണം കടത്താൻ ശ്രമിച്ചത്. സംഭവത്തിൽ ഇയാളെ എയർ ഇന്റലിജൻസ് യൂണിറ്റ് കസ്റ്റഡിയിൽ എടുത്തു.

അതേസമയം തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള നയതന്ത്ര കള്ളക്കടത്തുമായി ബന്ധപ്പെട്ടുള്ള അന്വേഷണം ഇപ്പോഴും തുടരുകയാണ്.

Top