നയതന്ത്ര ബാഗേജ്‌ വഴി സ്വർണ്ണ കടത്ത് : സ്വപ്‌ന സുരേഷിനെതിരെയുള്ള കൊഫെ പോസ കുറ്റം റദ്ദാക്കി

കൊച്ചി :
നയതന്ത്ര ബാഗേജ്‌ വഴി തിരുവനന്തപുരം വിമാനത്താവളത്തിലൂടെ സ്വർണം കടത്തിയ കേസിലെ പ്രതി സ്വപ്‌ന സുരേഷിന്‌ ചുമത്തിയിരുന്ന കൊഫെ പോസ കുറ്റം  റദ്ദാക്കി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ്‌ റദ്ദാക്കിയത്‌.സ്വപ്‌നയുടെ അമ്മ നൽകിയ ഹർജിയിലാണ്‌ ഉത്തരവ്‌.

നിരന്തരം സാമ്പത്തിക കുറ്റകൃത്യങ്ങൾ നടത്തുന്നവർക്കെതിരെ ചുമത്തുന്ന പ്രത്യേക നിയമമാണ്‌ കൊഫെപോസ. ഇതുപ്രകാരം ഒരുവർഷം വരെ പ്രതികളെ  അന്വേഷണ ഏജൻസികൾക്ക്‌ കരുതൽ തടങ്കലിലാക്കാനാകും. 2020 ഒക്‌ടോബർ 10 നാണ്‌ സ്വപ്‌നക്കെതിരെ കൊഫെപോസ ചുമത്തിയത്‌.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നയതന്ത്ര പാക്കേജിലൂടെ 30 കിലോ സ്വർണം കടത്തിയ കേസിൽ 2020 ജൂലൈയിലാണ്‌ സ്വപ്‌ന അറസ്‌റ്റിലാകുന്നത്‌.

Top