വീണ്ടും ചോദ്യം ചെയ്യാൻ സ്വപ്ന സുരേഷിനെ കസ്റ്റഡിയിൽ വാങ്ങും.ഡ്രൈവറെയും വാഹന ഉടമയെയും കസ്റ്റംസ് ചോദ്യം ചെയ്തു

തിരുവനന്തപുരം:തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട കേസിൽ അന്വോഷണം പുരോഗമിക്കുന്നു .കേസിലെ പ്രധാന പ്രതിയായ വീണ്ടും ചോദ്യം ചെയ്യലിനായി സ്വപ്ന സുരേഷിനെ എൻഐഎ ഇന്നു കസ്റ്റഡിയിൽ വാങ്ങും. ജൂൺ 10 ബെംഗളൂരുവിൽ അറസ്റ്റിലായ ശേഷം തുടർച്ചയായി 12 ദിവസം സ്വപ്നയെ ചോദ്യം ചെയ്തിരുന്നു. അന്നു നൽകിയ മൊഴികളിൽ പലതും വസ്തുതാപരമല്ലെന്ന് അന്വേഷണത്തിൽ ബോധ്യപ്പെട്ടു. എം. ശിവശങ്കർ, മന്ത്രി കെ.ടി. ജലീൽ, മറ്റു ചില മന്ത്രിമാർ എന്നിവരുമായുള്ള സ്വപ്നയുടെ അടുപ്പത്തിന്റെ ഡിജിറ്റൽ തെളിവുകൾ ശേഖരിച്ച ശേഷമാണു വീണ്ടും ചോദ്യം ചെയ്യുന്നത്.

അതേസമയം വിമാനത്താവളത്തിലെ കാർഗോ കോംപ്ലക്സിൽ നിന്നു മതഗ്രന്ഥമടങ്ങിയ പാഴ്‌സൽ യുഎഇ കോൺസുലേറ്റിൽ എത്തിച്ച വാഹനത്തിന്റെ ഉടമ അലി, ഡ്രൈവർ സമീർ എന്നിവരെ കസ്റ്റംസ് ചോദ്യം ചെയ്തു. പാഴ്‌സൽ എത്തിക്കണമെന്നു മാത്രമാണു കോൺസുലേറ്റിൽ നിന്ന് ആവശ്യപ്പെട്ടതെന്നും അതിൽ എന്താണെന്ന് അറിയില്ലെന്നും ഇരുവരും മൊഴി നൽകി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മാർച്ച് 4നാണു നയതന്ത്ര പാഴ്‌സലിൽ 250 പാക്കറ്റുകളിലായി മതഗ്രന്ഥമെത്തിച്ചത്. ഇതിൽ 32 പാക്കറ്റുകൾ സി ആപ്റ്റിലെത്തിച്ച ശേഷം മലപ്പുറം ജില്ലയിൽ വിതരണം ചെയ്തു. കോൺസുലേറ്റിലെ ഉദ്യോഗസ്ഥർക്കു സ്വകാര്യ ആവശ്യത്തിനു മതഗ്രന്ഥം എത്തിക്കാമെങ്കിലും തീരുവ ഇളവ് പ്രയോജനപ്പെടുത്തിയിട്ടുണ്ടെങ്കിൽ പുറത്തു വിതരണം ചെയ്യരുത് എന്നാണ് വ്യവസ്ഥ. അതേസമയം, സ്വർണക്കടത്തു കേസ് അന്വേഷിക്കുന്ന എൻഐഎ സംഘം ഇന്നലെ കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണറേറ്റിലെത്തി വിവരങ്ങൾ ശേഖരിച്ചു.

അതേസമയം നയതന്ത്ര സ്വര്‍ണക്കടത്തുകേസിലെ പ്രതികളായ പിഎസ്‌. സരിത്‌, സ്വപ്‌ന സുരേഷ്‌, ഫൈസല്‍ ഫാരിദ്‌, സന്ദീപ്‌ നായര്‍ എന്നിവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ നടപടിയെടുക്കും . ഇതുസംബന്ധിച്ച അപേക്ഷ ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കുമെന്നു എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ്‌ വൃത്തങ്ങള്‍ പറഞ്ഞു.കോടതി അനുമതി കിട്ടുന്ന മുറയ്ക്കു സ്ഥാവരജംഗമ സ്വത്തുക്കളും ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കും. പ്രതികള്‍ സ്വര്‍ണക്കടത്ത്-ഹവാല- ഇടനില ഇടപാടുകളിലൂടെ വന്‍തോതില്‍ കള്ളപ്പണം സമ്പാദിച്ചിട്ടുണ്ടെന്നാണ് അന്വേഷണഏജന്‍സി കണ്ടെത്തിയത്. എന്നാല്‍ 2019 ഓഗസ്റ്റില്‍ നയതന്ത്ര ചാനല്‍ വഴി സ്വര്‍ണക്കടത്തിനായുള്ള ഗൂഢാലോചനയ്ക്കുമുമ്പായി ഇവര്‍ സ്വത്തുക്കള്‍ സുരക്ഷിതമാക്കിയെന്നാണു ഇ.ഡിയുടെ നിഗമനം. അതിനാല്‍ പ്രതികളുടെ അടുത്ത ബന്ധുക്കളുടെ സ്വത്തുവിവരങ്ങള്‍ കൂടി പരിശോധിക്കാനാണു നീക്കം.

നാലുപേരുടെയും പേരില്‍ ഭൂമിയും പാര്‍പ്പിടവുമുണ്ട്. എന്നാല്‍, വന്‍തോതില്‍ സ്വത്തു കണ്ടെത്താനായിട്ടില്ല. പ്രതികളുടെ സ്വത്തുവിവരം നല്‍കാന്‍ എല്ലാ ജില്ലാ രജിസ്ട്രാര്‍മാരോടും ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ റിപ്പോര്‍ട്ടു ലഭിച്ചിട്ടുണ്ട്. കിട്ടിയ പണം മുഴുവന്‍ കോണ്‍സുലേറ്റിലെ ഈജിപ്ഷ്യന്‍ പൗരന്‍ കൊണ്ടുപോയെന്ന സ്വപ്‌നയുടെ വാദം കള്ളക്കഥയാണെന്നാണു ഇ.ഡിയുടെ നിഗമനം. പ്രതികള്‍ കോടികളുടെ ഹവാല പണം കേരളത്തിലേയ്ക്ക് എത്തിച്ചതായാണ് ഉദ്യോഗസ്ഥര്‍ക്കു വിവരം ലഭിച്ചിരിക്കുന്നത്.

Top