സ്മാര്‍ട്‌ഫോണ്‍ നഷ്ടപ്പെട്ടാല്‍ പേടിക്കേണ്ട; ഗൂഗിളിലെ പുതിയ ഫീച്ചര്‍ നിങ്ങളെ സഹായിക്കും

bigstock-Social-media-on-smartphone

ഫോണ്‍ മോഷണം പോകുന്നത് ഇപ്പോള്‍ പതിവായിരിക്കുകയാണ്. വില കൂടിയ ഫോണുകള്‍ ഉപയോഗിച്ച് കൊതി തീരാതെ തന്നെ നഷ്ടപ്പെടുമ്പോഴുണ്ടാകുന്ന വിഷമത്തേക്കാള്‍ വലുത് അതിനുള്ളില്‍ സേവ് ചെയ്യുന്ന നമ്പറുകളും സ്വകാര്യ ഫോട്ടോകളുമാണ്. എന്നാല്‍, ഇനി ഫോണ്‍ നഷ്ടപ്പെട്ടെന്നോര്‍ത്ത് സങ്കടപ്പെടേണ്ട.

പോലീസിന്റെ സഹായമില്ലാതെ ഗുഗിള്‍ നിങ്ങളുടെ ഫോണ്‍ കണ്ടുപിടിച്ചുതരും. സ്മാര്‍ട്ഫോണ്‍ യൂസര്‍മാരുടെ സ്വകാര്യത സംരക്ഷിക്കാന്‍ ഉതകുന്ന ഫീച്ചറുമായി രംഗത്തെത്തിയിരിക്കുകയാണ് സെര്‍ച്ച് എഞ്ചിന്‍ ഭീമന്‍മാരായ ഗൂഗിള്‍. പുതിയ ഫീച്ചറുണ്ടെങ്കില്‍ നഷ്ടമായ ഫോണ്‍ ഗൂഗിളില്‍ തെരഞ്ഞ് കണ്ടെത്താം. ഐ ലോസ്റ്റ് മൈ ഫോണ്‍ എന്ന് ഗൂഗിളില്‍ സെര്‍ച്ച് ചെയ്താല്‍ മതി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഡിവൈസുകളുടെ വിവരം ശേഖരിച്ചുവച്ച സ്പെഷ്യല്‍ പേജിലേക്കാണ് ഇത്തരത്തില്‍ സെര്‍ച്ച് ചെയ്യുമ്പോള്‍ നിങ്ങള്‍ എത്തുക. ലിസ്റ്റ് ചെയ്ത ഡിവൈസുകളില്‍ നിന്നും കാണാതായ ഡിവൈസില്‍ ക്ലിക്ക് ചെയ്ത് മാപ്പിന്റെ സഹായത്തോടെ ഫോണിന്റെ ലൊക്കേഷന്‍ കണ്ടെത്താം. ഒപ്പം ഫോണ്‍ സ്‌ക്രീന്‍ ലോക്ക് ചെയ്യാനും ഫീച്ചറില്‍ സൗകര്യമുണ്ട്. ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് മാത്രമായിരിക്കും ഈ ഫീച്ചര്‍ ലഭിക്കുക.

ഗൂഗിള്‍ അക്കൗണ്ടുമായി സ്മാര്‍ട്ഫോണ്‍ സിങ്ക് ചെയ്തിട്ടുണ്ടെങ്കില്‍ മാത്രമേ ഈ ഫീച്ചര്‍ പ്രവര്‍ത്തിക്കൂ. ഫോണ്‍ എവിടെയാണ് വച്ചതെന്ന് മറന്നുപോയാലും ഇതേ ഫീച്ചര്‍ ഉപയോഗിച്ച് കണ്ടെത്താം. ഗൂഗിള്‍ മാപ്പിലെ വിന്‍ഡോയിലുള്ള റിങ് എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ ഫോണ്‍ അഞ്ചു മിനിറ്റോളം തുടര്‍ച്ചയായി ബെല്ലടിക്കും.

Top