പറവൂര്‍: പെരിയാറിന്റെ കൈവഴിയായ കടല്‍വാതുരുത്ത് പുഴയിലേക്ക് കാര്‍ മറിഞ്ഞ് രണ്ട് യുവ ഡോക്ടര്‍മാര്‍ മരിക്കാനിടയായത് ഗൂഗിള്‍ മാപ്പ് വഴിമാറി കാണിച്ചതുകൊണ്ടല്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്. അശ്രദ്ധമായ ഡ്രൈവിങ്ങാണ് അപകടകാരണമെന്നും പരിശോധനകള്‍ക്ക് ശേഷം മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കി. അപകടസ്ഥലവും ഡോക്ടര്‍മാര്‍ സഞ്ചരിച്ച കാറും മോട്ടോര്‍ വാഹന വകുപ്പ് പരിശോധിച്ചിരുന്നു.
ശനിയാഴ്ച രാത്രി പന്ത്രണ്ടോടെ ഗോതുരുത്ത് പുഴയില്‍ കടല്‍വാതുരുത്ത് കടവിലാണ് അപകടം നടന്നത്. ഗൂഗിള്‍ മാപ്പില്‍ വഴി കൃത്യമായി കാണിക്കുന്നുണ്ടെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ കണ്ടെത്തല്‍. മേഖലയിലെ ദിശാ ബോര്‍ഡുകളും ഗൂഗിള്‍ മാപ്പും ശ്രദ്ധിക്കാതെ വാഹനം ഓടിച്ചതാണ് അപകട കാരണമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക