യുവതിയെ പാടത്തിലേക്ക് വലിച്ചിഴച്ചതിന് ശേഷം ഗുണ്ടാ സംഘം ക്രൂരമായി മര്‍ദ്ദിച്ചു; വസ്ത്രങ്ങള്‍ വലിച്ച് കീറി  

 

 

മുസഫിര്‍നഗര്‍ : ഗുണ്ടാ സംഘം യുവതിയെ പാടത്തിലേക്ക് വലിച്ചിഴച്ചതിന് ശേഷം മര്‍ദ്ദിച്ചു. മര്‍ദനത്തിനിടെ യുവതിയുടെ വസ്ത്രങ്ങള്‍ വലിച്ച് കീറാനും ശ്രമം നടത്തി. ഇതിന് ശേഷവും കലിയടങ്ങാതെ ഗുണ്ടാസംഘം യുവതിയുടെ വീട് തീവെച്ച് നശിപ്പിക്കാനും ശ്രമിച്ചു. മാരകമായി മര്‍ദനമേറ്റ യുവതിയുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടികൂടിയതോടെ ഗുണ്ടകള്‍  സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു. നാട്ടുകാര്‍ ചേര്‍ന്ന് വീടിന്റെ തീയണച്ചു. ബിഹാറിലെ മുസഫിര്‍നഗറിലെ കുദുനി പൊലീസ് സ്റ്റേഷന് പരിധിയിലാണ് ഈ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. തിങ്കളാഴ്ച വൈകുന്നേരം യുവതിയുടെ വീട്ടിലെത്തിയ ഗുണ്ടാസംഘം ആക്രമണം അഴിച്ച് വിടുകയായിരുന്നു. തുടര്‍ന്ന് യുവതിയെ പാടത്തിലേക്ക് വലിച്ചിഴച്ച് മര്‍ദ്ദിക്കുകയും വസ്ത്രങ്ങള്‍ വലിച്ച് കീറാന്‍ ശ്രമിക്കുകയും ചെയ്തു. മര്‍ദനത്തിന് പിന്നിലെ കാരണം വ്യക്തമല്ല. യുവതിയുടെ പരാതിയില്‍ ഗ്രാമത്തില്‍ തന്നെയുള്ള 14 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇവര്‍ ഇപ്പോള്‍ ഒളിവിലാണ്. അക്രമണത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല.

Top