പീഡനത്തില്‍ മനംനൊന്ത് കെട്ടിടത്തില്‍ നിന്ന് ചാടിയ ഗൗരിയ്ക്ക് ചികിത്സ നിഷേധിച്ചു; ആശുപത്രി രേഖകള്‍ പൊലീസ് പിടിച്ചെടുത്തു

കൊല്ലം: അദ്ധ്യാപികമാരുടെ പീഡനത്തില്‍ മനംനൊന്ത് വെള്ളിയാഴ്ച ആത്മഹത്യക്ക് ശ്രമിച്ച കൊല്ലം കോട്ടമുക്ക് ട്രിനിറ്റി-ലൈസിയം ഇംഗ്ലീഷ് മീഡിയം സ്‌ക്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിനി ഗൗരിക്ക് മതിയായ ചികില്‍സ കൊല്ലം ബന്‍സിഗര്‍ ആശുപത്രിയില്‍ നിന്ന് ലഭിച്ചില്ലെന്ന് പൊലീസും. ചികില്‍സാ നിഷേധമുണ്ടായെന്ന് പൊലീസ് വ്യക്തമാക്കുകയാണ്. സംഭവത്തില്‍ ബെന്‍സിഗര്‍ ആശുപത്രിയിലെ രേഖകള്‍ പൊലീസ് പിടിച്ചെടുത്തു. സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടിയ ഗൗരിയെ ആദ്യമെത്തിച്ചത് ഇവിടെയാണ്.

കുട്ടിയ്ക്ക് ഫലപ്രദമായ ചികില്‍സ നല്‍കിയില്ലെന്ന ബന്ധുക്കളുടെ പരാതിയെ തുടര്‍ന്നാണു രേഖകള്‍ പിടിച്ചെടുത്തത്. പെണ്‍കുട്ടിയെ ചികില്‍സിച്ച ഡോ.ജയകുമാറിനെ പൊലീസ് ചോദ്യം ചെയ്തു. സ്‌കൂള്‍ മാനേജ്‌മെന്റിന്റെ ഉടമസ്ഥതതയിലുള്ളതാണ് ആശുപത്രി. നാല് മണിക്കൂര്‍ ചികില്‍സ നല്‍കിയില്ലെന്നാണ് പൊലീസ് പറയുന്നത്. വിശദമായ സ്‌കാനിങും നടത്തിയില്ലെന്ന് പൊലീസ് കണ്ടെത്തി. ഇതോടെ ആശുപത്രിക്കെതിരെ നടപടി ഉറപ്പാവുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൊല്ലം ട്രിനിറ്റി ലൈസി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ് ഗൗരി(15). വെള്ളിയാഴ്ച ഉച്ചഭക്ഷണത്തിനായുള്ള ഇടവേള കഴിഞ്ഞു ബെല്‍ അടിച്ചപ്പോഴാണു പെണ്‍കുട്ടി സ്‌കൂളിന്റെ മൂന്നാം നിലയില്‍നിന്നു ചാടിയത്. ഗുരുതരമായി പരുക്കേറ്റ ഗൗരിയെ ബെന്‍സിഗര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീടു തിരുവനന്തപുരത്തേക്കു കൊണ്ടു പോവുകയായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടിനായിരുന്നു മരണം.
അധ്യാപികമാരുടെ മാനസിക പീഡനത്തെ തുടര്‍ന്നാണു ഗൗരി സ്‌കൂള്‍ കെട്ടിടത്തിന്റെ മുകളില്‍നിന്നു ചാടിയതെന്നു ആരോപിച്ച് പിതാവ് പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്നു ഗൗരിയുടെ ക്ലാസ് ടീച്ചര്‍ ക്രെസന്റ്, സഹോദരി പഠിക്കുന്ന എട്ടാം ക്ലാസിലെ ടീച്ചര്‍ സിന്ധു എന്നിവര്‍ക്കെതിരെ കേസെടുത്തിരുന്നു. ജൂനിയര്‍ കുട്ടികളുമായുള്ള പ്രശ്‌നത്തിന്റെ പേരില്‍ വെള്ളിയാഴ്ച ഗൗരിയെ മാത്രം അധ്യാപകര്‍ സ്റ്റാഫ് റൂമിലേക്കു വിളിച്ചുവരുത്തി ശകാരിച്ചിരുന്നു. ആ മാനസിക വിഷമത്തിലായിരുന്നു കുട്ടിയെന്നും ആരോപണമുണ്ട്.

Top