ന്യൂഡൽഹി: ബിജെപി എംപിയും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീറിന് വീണ്ടും വധഭീഷണി. ഐഎസ്ഐഎസ് കാഷ്മീരിന്റെ പേരിൽ ഇമെയിൽ വഴിയാണ് വീണ്ടും വധഭീഷണിയെത്തിയത്. ഇത് രണ്ടാം തവണയാണ് അദ്ദേഹത്തിനു നേരെ ഭീഷണി ഉണ്ടായിരിക്കുന്നത്.
സംഭവത്തിൽ ഡൽഹി പോലീസ് അന്വേഷണം തുടങ്ങി. പിന്നാലെ ഗംഭീറിന്റെ രാജേന്ദ്ര നഗറിലെ വീട്ടിൽ ഡൽഹി പോലീസ് സുരക്ഷ ശക്തിപ്പെടുത്തിയിരുന്നു.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
നേരത്തേ, ചൊവ്വാഴ്ച രാത്രി 9.32നാണു ഗംഭീറിന്റെ ഔദ്യോഗിക ഇ-മെയിൽ വിലാസത്തിൽ ഭീഷണിസന്ദേശം എത്തിയത്. “നിങ്ങളെയും നിങ്ങളുടെ കുടുംബാംഗങ്ങളെയും ഞങ്ങൾ കൊലപ്പെടുത്താൻ പോകുന്നു” എന്നാണു സന്ദേശത്തിൽ പറഞ്ഞിരുന്നത്.